വിനോദസഞ്ചാരികള്‍ക്ക് സിപ് ലൈന്‍ തുറന്നു കൊടുത്തു. 2.8 കിലോമീറ്റര്‍ നീളം, യുഎഇയിലെ ഏറ്റവും ഉയരുമുള്ള കൊടുമുടിക്ക് കുറുകെ ആകാശത്ത് ഇങ്ങനെ തൂങ്ങി കിടന്ന് സാഹസികരായ വിനോദസഞ്ചാരികള്‍ക്ക് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പറക്കാം.
പതിനാലാമത് ഷാര്‍ജ നാടോടി കാവ്യോത്സവം ഈ മാസം ഏഴിനാരംഭിക്കും. തലമുറകള്‍ കൈമാറി വരുന്ന വിലപ്പെട്ട തനതു സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉത്സവത്തില്‍ ഇത്തവണ അറബ് ലോകത്തു നിന്നുള്ള 40 കവികളാണ് എത്തുക.
പാര്‍പ്പിട-ചെറുകിട മേഖലകളില്‍ പുത്തന്‍ സാധ്യതകളുമായി ഷാര്‍ജയില്‍ മൂന്നു വന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പ്രഖ്യാപിച്ചു. 270 കോടി ദിര്‍ഹത്തിന്റെ മൂന്നുപദ്ധതികളാണ് ചൊവ്വാഴ്ച അനാവരണം ചെയ്തത്.
യുഎഇയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. ദുബായ്, ഷാര്‍ജ, അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് കൂടുതലായി ബാധിച്ചത്.
ശാരീരിക വ്യതിയാനങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ പണമിടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്ന എ.ടി.എം ഷാര്‍ജയില്‍ സ്ഥാപിച്ചു. ഷാര്‍ജ ഇസ്ലാമിക് ബാങ്ക് (എസ്.ഐ.ബി), ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (എസ്.സി.എച്ച്.എസ്) സഹകരണത്തോടെയാണ് എ.ടി.എം സ്ഥാപിച്ചത്.
യു.എ.ഇയിലെ ടെലികോം കമ്പനികള്‍ വീഡിയോ കോളിങിന് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. മാസം 50 ദിര്‍ഹം മുടക്കിയാല്‍ ലോകത്ത് എവിടേക്കും ഇന്റര്‍നെറ്റ് വഴി വീഡിയോ കോള്‍ നടത്താവുന്ന സൗകര്യമാണ് ടെലികോം കമ്പനിയായ ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ തലയുള്ള പ്രതിമകള്‍ നിരോധിക്കണമെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി കോര്പ്പറേഷന് ആവശ്യപ്പെട്ടു. സംസ്കാരവും മൂല്യവും ഉയര്‍ത്തി പിടിക്കുന്നവയും പൊതുജനങ്ങളുടെ വികാരം വ്രണപ്പെടുത്താത്തവയുമായിരിക്കണം പ്രതിമകള്‍ എന്നുമാണ് അധികൃതര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
വര്‍ഷാവസാന ഡിസ്കൗണ്ടുകളുമായി നടക്കുന്ന വിന്റര്‍ ക്ലിയറന്‍സ് സെയിലിന് ഡിസംബര്‍ 31 ന് സമാപനം. പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 80 ശതമാനം വിലക്കുറവില്‍ ലഭ്യമാക്കുന്ന മേളക്ക് വാരാന്ത്യദിനങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഷാര്‍ജ എക്സ്പോ സെന്ററിലാണ് മേള നടക്കുന്നത്.
ര ണ്ടുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. ഫെബ്രുവരി 28 വരെ 50% ഇളവോടുകൂടി പിഴ അടയ്ക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ രണ്ടുവരെയുള്ള ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ്.
‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരിലാണ് കാമ്പയിന്. പൊതുജനങ്ങളിലേക്ക് ബോധവത്കരണ സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. പോലീസും സമൂഹവും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തിപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.