
ഷാര്‍ജ: സ്തനാര്‍ബുദത്തിനെതിരെ മുന്നേറുന്ന പിങ്ക് കാരവന് ഇന്ന് അബൂദബിയില്‍ സമാപനം. ശൈഖ് സായിദ് ഗ്രാന്റ് മോസ്‌ക്, സായിദ് യൂണിവേഴ്‌സിറ്റി, സായിദ് മിലിറ്ററി ഹോസ്പിറ്റല്‍ എന്നിവിടങ്ങളല്‍ രാവിലെ 10 മുതല്‍ വൈകിട്ട് 6.00 വരെയാണ് ഇന്ന് പരിശോധന നടക്കുക. ഇതില്‍ സായിദ് മിലിറ്ററി ഹോസ്പിറ്റലില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പരിശോധന ലഭിക്കും. മറ്റിടങ്ങളില്‍ സ്ത്രികള്‍ക്ക് മാത്രമായിരിക്കും പരിശോധന. എന്നാല്‍ അല്‍ സീഫ് വില്ലേജ് മാളില്‍ വൈകിട്ട് 4.00 മുതല്‍ രാത്രി 10 വരെയുള്ള പരിശോധന സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ലഭിക്കും. ഈ മാസം 11 വരെ ഇവിടെ പരിശോധന ഉണ്ടായിരിക്കും.
പിങ്ക് കാരവന് ഇന്ന് സമാപനമാകുമെങ്കിലും കാന്‍സറിനെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റ്‌സ് (എഫ്.ഒ.സി.പി) അധ്യക്ഷയും പിങ്ക് കാരവന്‍ ഉന്നത സംഘാടക സമിതി മേധാവിയുമായ റീം ബിന്‍ കറം പറഞ്ഞു. ആറ് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ 4000ത്തോളം പേര്‍ക്കാണ് സൗജന്യ സ്‌ക്രീനിങ് നടത്തിയത്. തുടര്‍ ചികിത്സയും ഇവര്‍ക്ക് നല്‍കി വരുന്നു. എട്ട് വര്‍ഷത്തെ കുതിര പടയോട്ടത്തിലൂടെ കാന്‍സറിനെതിരെ ശക്തമായ അവബോധം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാനായി.
കാന്‍സര്‍ മുളയിലെ നുള്ളികളഞ്ഞാല്‍ ജീവിതം ഭാസുരമാക്കാമെന്ന ഉത്തമബോധ്യം ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനായത് തന്നെയാണ് പിങ്ക് കാരവന്റെ വിജയമെന്ന് അധികൃതര്‍ ചൂണ്ടി കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.