Currency

സുസ്ഥിര വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായി ഷാര്‍ജ

സ്വന്തം ലേഖകന്‍Monday, February 19, 2018 10:23 am

ഷാര്‍ജ: സുസ്ഥിര വികസന സങ്കല്‍പ്പങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പുതിയ പദ്ധതികളുമായി ഷാര്‍ജ. മുഗൈദര്‍ പ്രദേശത്താണ് പുതിയ പദ്ധതികള്‍ ഒരുക്കുന്നത്. ഷാര്‍ജ അല്‍ ഖസ്ബയില്‍ നടന്ന ചടങ്ങില്‍ ശുറൂഖ് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയും മബാനീ ബോര്‍ഡ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ശായയും ഇത് സംബന്ധിച്ചുള്ള ധാരണാപത്രം ഒപ്പു വെച്ചു.

ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍, കുവൈത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മബാനിയുമായി ചേര്‍ന്നാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനോട് ചേര്‍ന്നുള്ള പ്രദേശത്തു 65000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന വികസന പദ്ധതി ടൂറിസം- റീട്ടെയില്‍ മേഖലകളില്‍ പുത്തനുണര്‍വ്വ് പകരും. ലോകോത്തര ബ്രാന്‍ഡുകള്‍ അണിനിരക്കുന്ന റീട്ടെയില്‍ കേന്ദ്രങ്ങള്‍, റെസ്റ്ററന്റുകള്‍, കോഫീ ഷോപ്പുകള്‍, വിനോദ കേന്ദ്രങ്ങള്‍ എന്നിവ ഇവിടെയൊരുക്കും.

ഷാര്‍ജയുടെ നിക്ഷേപ സാധ്യതകള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് – ശുറൂഖ് ചെയര്‍പേഴ്‌സണ്‍ ഷെയ്ഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x