
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ ജുവൈസയില്‍ പണിപൂര്‍ത്തിയാക്കിയ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ ഈ മാസം 19 മുതല്‍ അധ്യയനം ആരംഭിക്കും. കഴിഞ്ഞ വര്‍ഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച സ്‌കൂളിന് എല്ലാ മന്ത്രാലയങ്ങളുടെയും അനുമതിയും അംഗീകാരവും ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലായി 5600 കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുക. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സമ്മാനമായി നല്‍കിയ ഭൂമിയില്‍ 10 ലക്ഷം ചതുരശ്ര അടി സ്‌ലത്താണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. 5.70 കോടി ദിര്‍ഹമാണ് ചെലവ്.
160 ക്ലാസ് മുറികള്‍, 19 ലാംഗ്വേജ് റൂമുകള്‍, 7 സയന്‍സ് ലാബുകള്‍, 7 കമ്പ്യൂട്ടര്‍ ലാബുകള്‍, 16 ആക്ടിവിറ്റി റൂമുകള്‍, 11 സ്റ്റാഫ് റൂമുകള്‍, 4 ക്ലിനിക്കുകള്‍, 2 ലൈബ്രറികള്‍, 2 ആഡിയോ വിഷ്വല്‍ റൂമുകള്‍, മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം തുടങ്ങി വിശാലമായ സൗകര്യമാണ് സ്‌കൂളിലുള്ളത്. ഗുബൈബ കാമ്പസില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ വിഭാഗം പൂര്‍ണമായി പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.