Currency

നാദാപുരം സ്വദേശി ഷാര്‍ജയില്‍ വാഹനമിടിച്ചു മരിച്ചു

സ്വന്തം ലേഖകന്‍Saturday, February 17, 2018 2:21 pm

 

ഷാര്‍ജ: നാദാപുരം സ്വദേശി താഴെ പനങ്ങാട് അബ്ദുല്‍ റഫീഖ് (29) മലീഹയില്‍ വാഹനാപകടത്തില്‍ മരിച്ചു. ദൈദിലെ താമസ സ്ഥലത്തിനടുത്തുള്ള പള്ളിയില്‍ ജുമുഅ നമസ്‌കരിച്ച്, മലീഹയിലെ ജോലി സ്ഥലത്തിനടുത്തുള്ള റോഡരുകത്തു കൂടെ നടന്ന് പോകുമ്പോഴായിരുന്നു അപകടം. റഫീഖിനെ സുഡാനി ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണാണ് മരണം.

ഷാര്‍ജ മലീഹയിലെ അഡ്‌നോക്ക് േെപട്രാള്‍ പമ്പിലെ സൂപ്പര്‍വൈസറാണ് റഫീഖ്. അതേസമയം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമെന്ന് സ്ഥാപിക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് മരണകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് സ്ഥിരീകരിച്ചു. ഭാര്യ: റഹീമ, ഒന്നര വയസുള്ള മകനുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x