Currency

ഷാര്‍ജയില്‍ മോഷണം വര്‍ധിക്കുന്നു; ജാഗ്രത നിര്‍ദ്ദേശം

സ്വന്തം ലേഖകന്‍Tuesday, December 26, 2017 1:59 pm

ഷാര്‍ജ: ഷാര്‍ജയില്‍ മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തടയുന്നതിനായി പോലീസ് കാമ്പയിന്‍ ആരംഭിച്ചു. ‘ജാഗ്രതയോടെയിരിക്കുക, മോഷണത്തിനിരയാകരുത്’ എന്ന പേരിലാണ് കാമ്പയിന്‍. പൊതുജനങ്ങളിലേക്ക് ബോധവത്കരണ സന്ദേശമെത്തിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. പോലീസും സമൂഹവും തമ്മിലുള്ള ബന്ധവും വിശ്വാസവും ശക്തിപ്പെടുത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു.

പേഴ്‌സ് പിന്‍ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക, അപരിചതരെ കാണിച്ചുകൊണ്ട് എടിഎമ്മുകളില്‍ നിന്നും ബേങ്കുകളില്‍ നിന്നും പണം പിന്‍വലിക്കാതിരിക്കുക, പുറത്തേക്ക് കാണുന്ന രീതിയില്‍ വാഹനങ്ങള്‍ക്കകത്ത് വിലപിടിപ്പുള്ള സാധനങ്ങള്‍ വെച്ച് പുറത്തുപോകാതിരിക്കുക, ആരെങ്കിലും ദേഹത്തേക്ക് തുപ്പി നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിക്കുന്നത് ജാഗ്രതയോടെയിരിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പോലീസ് നല്‍കുന്നത്.

അറബ്, ഇംഗ്ലിഷ്, ഉര്‍ദു എന്നീ ഭാഷകളിലായി ബ്രോഷറുകള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെ നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് ഷാര്‍ജ പോലീസ് നടത്തിയിരിക്കുന്നത്. ജനങ്ങള്‍ അടിയന്തരാവശ്യങ്ങള്‍ക്ക് 999, 901 എന്നീ നമ്പറുകളിലും കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുവാന്‍ 065943210 എന്ന നമ്പറിലും ബന്ധപ്പെടാന്‍ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x