
ഷാര്‍ജ: പതിനാലാമത് ഷാര്‍ജ നാടോടി കാവ്യോത്സവം ഈ മാസം ഏഴിനാരംഭിക്കും. തലമുറകള്‍ കൈമാറി വരുന്ന വിലപ്പെട്ട തനതു സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉത്സവത്തില്‍ ഇത്തവണ അറബ് ലോകത്തു നിന്നുള്ള 40 കവികളാണ് എത്തുക. ഷാര്‍ജ കള്‍ച്ചറല്‍ പാലസില്‍ പഴമയുടെ പാട്ടുശീലുകള്‍ അവരുതിര്ക്കും. സുപ്രിം കൗണ്‍സിലംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷകര്‍തൃത്വത്തിലാണ് ഉത്സവം നടക്കുന്നത്.
ഏഴു ദിവസം നീളുന്ന ഉത്സവത്തില്‍ സാംസ്കാരിക പരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചാ വേദികള്‍ തുടങ്ങിയവയുണ്ടാവും. നാടോടി കവിതയിലെ ജ്ഞാനോദയം, കവിതകളിലെ സായിദ് എന്നിവയും വിഷയമാവും. പുരാതന കവിതയ്ക്ക് നല്കിയ സംഭാവനകള്‍ മാനിച്ച് സാലിം സെയ്ഫ് അല്‍ ഖാലിദി, ബുത്തി അല്‍ മത്്ലൂം, തന്ഹത് നാജിദ് എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.