Currency

ഷാര്‍ജയില്‍ പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്കായി പുതിയ എ.ടി.എം മെഷിന്‍ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍Wednesday, January 10, 2018 1:30 pm

ഷാര്‍ജ: ശാരീരിക വ്യതിയാനങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ പണമിടപാടുകള്‍ നടത്താന്‍ സൗകര്യമൊരുക്കുന്ന എ.ടി.എം ഷാര്‍ജയില്‍ സ്ഥാപിച്ചു. ഷാര്‍ജ ഇസ്‌ലാമിക് ബാങ്ക് (എസ്.ഐ.ബി), ഷാര്‍ജ സിറ്റി ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ സര്‍വീസസ് (എസ്.സി.എച്ച്.എസ്) സഹകരണത്തോടെയാണ് എ.ടി.എം സ്ഥാപിച്ചത്.

കാഴ്ച ഇല്ലാത്തവര്‍ക്കും മറ്റ് വ്യതിയാനങ്ങളുള്ളവര്‍ക്കും പുറത്തുനിന്നുള്ളവരുടെ സഹായം കൂടാതെ സ്വതന്ത്രമായി ബാങ്കിങ് ഇടപാടുകള്‍ നടത്താനാകും. ഓഡിയോ മാര്‍ഗനിര്‍ദ്ദേശം, ബ്രെയ്‌ലി സ്റ്റിക്കറുകള്‍, ഹെഡ്‌ഫോണുകള്‍ തുടങ്ങിയവ പുതിയ എ.ടി.എമ്മില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം പിന്‍വലിക്കല്‍, ബാലന്‍സ് അന്വേഷണം, മിനി സ്‌റ്റേറ്റ്‌മെന്റ്, പിന്‍ മാറ്റല്‍ എന്നിവയുള്‍പ്പെടെ നാല് സേവനങ്ങളാണ് എ.ടി.എം വാഗ്ദാനം ചെയ്യുന്നത്. മറ്റുള്ളവര്‍ക്കും ഇത് ആക്‌സസ് ചെയ്യാവുന്നതായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x