
ഷാര്‍ജ: യുഎഇയില്‍ അനുഭവപ്പെട്ട കനത്ത മൂടല്‍മഞ്ഞ് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിമാന സര്‍വീസുകളെ ബാധിച്ചു. ദുബായ്, ഷാര്‍ജ, അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് കൂടുതലായി ബാധിച്ചത്. ഇവിടങ്ങളില്‍ ഇന്നലെ രാവിലെ ഇറങ്ങേണ്ട 120 വിമാനങ്ങളെയും പുറപ്പെടേണ്ട പന്ത്രണ്ടിലേറെ വിമാനങ്ങളെയും മൂടല്‍ മഞ്ഞ് ബാധിച്ചു.
പുലര്‍ച്ചെ മൂന്നിനും രാവിലെ ഒന്‍പതിനും ഇടയില്‍ ഇറങ്ങേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങള്‍ ദൂരക്കാഴ്ച 100 മീറ്ററായി കുറഞ്ഞതോടെ വൈകിയാണ് സര്‍വീസ് നടത്തിയത്. ഏതാനും വിമാനങ്ങള്‍ മസ്കത്ത്, ഫുജൈറ വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടു. ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തിയത്.
അതേസമയം മൂടല്‍മഞ്ഞ് വരും ദിവസങ്ങളിലും തുടരുമെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.