
ഷാര്‍ജ: ലോകത്തെ ഏറ്റവും നീളം കൂടിയ സിപ് ലൈന്‍ എന്ന റെക്കോഡും യുഎഇക്ക് സ്വന്തം. റാസല്‍ഖൈമയിലെ ജബല്‍ ജൈസ് പര്‍വതത്തിലാണ് സിപ് ലൈന്‍ സ്ഥാപിച്ചത്. വിനോദസഞ്ചാരികള്‍ക്ക് സിപ് ലൈന്‍ തുറന്നു കൊടുത്തു. 2.8 കിലോമീറ്റര്‍ നീളം, യുഎഇയിലെ ഏറ്റവും ഉയരുമുള്ള കൊടുമുടിക്ക് കുറുകെ ആകാശത്ത് ഇങ്ങനെ തൂങ്ങി കിടന്ന് സാഹസികരായ വിനോദസഞ്ചാരികള്‍ക്ക് മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ പറക്കാം.
28 ഫുട്ബാള്‍ ഗ്രൗണ്ടുകളേക്കാള്‍ വലിപ്പമുള്ള സ്ഥലത്തുകൂടിയാണ് ഈ പറക്കല്‍. റാസല്‍ഖൈമ ടൂറിസം ഡവലപ്മെന്റ് അതോറിറ്റിയാണ് ഈ സിപ് ലൈനിന് പിന്നില്‍. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഏറ്റുവാങ്ങാന്‍ റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖല് ആല്ഖാസിമിയുമെത്തി.
പോര്‍ട്ടോറിക്കോയിലെ 2.2 കിലോമീറ്റര്‍ സിപ് ലൈനിന്റെ റെക്കോര്‍ഡിനെയാണ് റാസല്‍ഖൈമ പിന്തള്ളിയത്. യു എ ഇയിലേക്കും റാസല്ഖൈമയിലേക്കുമെത്താന് വിനോദസഞ്ചാരികള്‍ക്ക് പുതിയ ആകര്‍ഷണം കൂടിയാകും ഈ കൂറ്റന്‍ സിപ് ലൈന്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.