
ഷാര്‍ജ: ദുബായിലും ഷാര്‍ജയിലും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇളവ് നീട്ടി.ര ണ്ടുമാസത്തേക്ക് കൂടിയാണ് നീട്ടിയത്. ഫെബ്രുവരി 28 വരെ 50% ഇളവോടുകൂടി പിഴ അടയ്ക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ രണ്ടുവരെയുള്ള ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ്.
ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട് പദ്ധതിയായ എംഒഐ വഴിയും പൊലീസ് കാര്യാലയങ്ങള്‍ വഴിയും ട്രാഫിക് സേവന കേന്ദ്രങ്ങളിലൂടെയും വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കാം. ഷാര്‍ജയില്‍ സഹാറ സെന്ററിലെ പൊലീസ് സേവന സെന്ററിലും ഇതിനു സൗകര്യമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.