യൂറോപ്യന്‍ മേഖലയിലെ തന്നെ ഏറ്റവുംവലിയ മെഡിക്കല്‍ ഗവേഷണകേന്ദ്രമായ ഫ്രാന്‍സിസ് ക്രിക് മെഡിക്കല്‍ ഗവേഷണകേന്ദ്രത്തിലാണ് ഷാര്‍ജ ലബോറട്ടറി ആരംഭിച്ചിട്ടുള്ളത്. അഞ്ചുലക്ഷം പൗണ്ട് ഉപയോഗിച്ചാണ് ഷാര്‍ജ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്.
ഷാര്‍ജ: ലണ്ടനില്‍ ഷാര്‍ജ ലബോറട്ടറി പ്രവര്‍ത്തനം ആരംഭിച്ചു. യൂറോപ്യന്‍ മേഖലയിലെ തന്നെ ഏറ്റവുംവലിയ മെഡിക്കല്‍ ഗവേഷണകേന്ദ്രമായ ഫ്രാന്‍സിസ് ക്രിക് മെഡിക്കല്‍ ഗവേഷണകേന്ദ്രത്തിലാണ് ഷാര്‍ജ ലബോറട്ടറി ആരംഭിച്ചിട്ടുള്ളത്. അഞ്ചുലക്ഷം പൗണ്ട് ഉപയോഗിച്ചാണ് ഷാര്‍ജ ലാബ് പ്രവര്‍ത്തനസജ്ജമാക്കിയത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും പത്നി ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
ഷാര്‍ജ ലാബില്‍ അര്‍ബുദം പോലെയുള്ള രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണമായിരിക്കും നടക്കുന്നത്. സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനൊപ്പം ലാബിലേക്ക് ആവശ്യമായ പ്രതിഭകളെ കണ്ടെത്തുന്നതിനും ഷാര്‍ജ ഭരണകൂടം മുന്‍കൈയെടുക്കും.
ഫ്രാന്‍സിസ് ക്രിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണകേന്ദ്രത്തില്‍ 1,250 ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രോഗങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ, പകര്‍ച്ചാവ്യാധികളല്ലാത്ത അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രതിരോധം, ചികിത്സ തുടങ്ങിയവയാണ് ഇവിടെ ഗവേഷണവിഷയമാകുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.