Currency

യുഎഇയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഇത്തവണ ദൈർഘ്യമേറിയ അവധിക്കാലം

സ്വന്തം ലേഖകൻWednesday, March 29, 2017 8:45 pm

ഈദുൽ ഫിത്തർ, ബലി പെരുന്നാൾ എന്നിവ സമ്മർ വേക്കേഷനോട് ചേർന്ന് വരുന്നത് മൂലം 13 അവധിദിനങ്ങൾ അധികം ലഭിക്കും. ജൂൺ 23 ന് അടയ്ക്കുന്ന സ്കൂൾ സെപ്തംബർ 9 നാണ് വീണ്ടും തുറന്ന് പ്രവർത്തിക്കുക

ദുബായ്: യുഎഇയിലെ ഇത്തവണത്തെ സ്കൂൾ അവധിക്കാലത്തിന് 13 അവധിദിനങ്ങൾ അധികം ലഭിക്കും. ഈദുൽ ഫിത്തർ, ബലി പെരുന്നാൾ അവധികൾ കൂടി ചേർന്ന് വരുന്നത് മൂലമാണ് യുഎഇ സ്കൂളുകൾ വിദ്യാർത്ഥികൾക്ക് ഇത്തവണ ദൈർഘ്യമേറിയ അവധിക്കാലം ലഭിക്കുന്നത്.

യുഎഇയിൽ പഠിക്കുന്ന, പ്രവാസികളുടെ മക്കൾക്ക് കൂടുതൽ ദിവസം നാട്ടിൽ ചെലവഴിക്കാനുള്ള സാഹചര്യം കൂടിയാണ് ഇതുവഴി ലഭിക്കുന്നത്. ക്യാബിനറ്റ് പുറത്തിറക്കിയ ഏകീകൃത അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ 23 ന് അടയ്ക്കുന്ന സ്കൂൾ സെപ്തംബർ 9 നാണ് വീണ്ടും തുറന്ന് പ്രവർത്തിക്കുക.

ജൂൺ 22 ആയിരിക്കും ഈ അധ്യായന വർഷത്തെ അവസാന ക്ലാസെന്ന് അബുദാബി എഡ്യുക്കേഷൻ കൗൺസിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോററ്റിയും ഇതേകാര്യം അറിയിച്ചു. ജൂൺ 25 നാണ് ഈ വർഷത്തെ ഈദുൽ ഫിത്തർ പ്രതീഷിക്കുന്നത്. ബലിപെരുന്നാൾ സെപ്തംബർ ഒന്നിനും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x