Currency

ഷാര്‍ജയിലെ മദ്ധ്യാഹ്ന സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നു; ഏപ്രില്‍ മുതല്‍ പണമടക്കണം

സ്വന്തം ലേഖകന്‍Tuesday, March 28, 2017 4:45 pm

രണ്ട് ദിര്‍ഹമാണ് ഒരു മണിക്കൂറിന് പാര്‍ക്കിംഗ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ പാര്‍ക്കിംഗ് ഒരുമിച്ച് അടക്കുമ്പോള്‍ അഞ്ചും മൂന്ന് മണിക്കൂറിന് എട്ടും ദിര്‍ഹം വീതം നല്‍കണം. വെള്ളിയാഴ്ചകളിലും മറ്റ് പ്രധാന ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും.

ഷാര്‍ജ: മദ്ധ്യാഹ്ന സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നു. ഷാര്‍ജയില്‍ ഉച്ചസമയത്ത് ലഭിച്ചിരുന്ന സൗജന്യ വാഹന പാര്‍ക്കിംഗ് ആണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിയമം നടപ്പിലാക്കും.

അടുത്ത മാസം മുതല്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്ത് വരെ വാഹനം നിര്‍ത്തിയിടാന്‍ പണമടക്കണം. ഇത് സംബന്ധിച്ച് പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ അധികൃതര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് ദിര്‍ഹമാണ് ഒരു മണിക്കൂറിന് പാര്‍ക്കിംഗ് ചാര്‍ജ്. രണ്ട് മണിക്കൂര്‍ പാര്‍ക്കിംഗ് ഒരുമിച്ച് അടക്കുമ്പോള്‍ അഞ്ചും മൂന്ന് മണിക്കൂറിന് എട്ടും ദിര്‍ഹം വീതം നല്‍കണം. വെള്ളിയാഴ്ചകളിലും മറ്റ് പ്രധാന ഒഴിവ് ദിവസങ്ങളിലും പാര്‍ക്കിംഗ് സൗജന്യമായിരിക്കും.

ഉച്ചസമയത്തെ സൗജന്യ പാര്‍ക്കിംഗ് നിര്‍ത്തലാക്കുന്നുവെന്ന് നേരത്തെ അറിയിപ്പ് വന്നിരുന്നെങ്കിലും എന്ന് മുതലാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. 5566 എന്ന നമ്പറിലേക്ക് വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നമ്പര്‍ എസ്.എം.എസ് അയച്ചും പാര്‍ക്കിംഗ് ഫീസ് അടക്കാവുന്നതാണ്. 38 ഫില്‍സ് ഓരോ എസ്.എം.എസിനും ചാര്‍ജായി അധികം ഈടാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x