Currency

ഷാര്‍ജയിലെ ശൈഖ് റാഷിദ് ബിന്‍ സാഖര്‍ റോഡ് ഇന്ന് മുതല്‍ 20 ദിവസത്തേക്ക് അടച്ചിടും

സ്വന്തം ലേഖകന്‍Tuesday, March 28, 2017 2:42 pm

കള്‍ച്ചര്‍ റൗണ്ടബൗട്ടില്‍ നിന്ന് അബാര്‍, ദസ്മാന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗമാണ് നവീകരണത്തിനായി അടക്കുന്നത്. ദസ്മാന്‍ ഭാഗത്ത് നിന്ന് കള്‍ച്ചര്‍ റൗണ്ടബൗട്ടിലേക്കുള്ള ഭാഗത്താണ് ഇന്ന് നവീകരണം ആരംഭിക്കുന്നത്.

ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന റോഡായ ശൈഖ് റാഷിദ് ബിന്‍ സാഖര്‍ ആല്‍ ഖാസിമി റോഡ് ഇന്ന് മുതല്‍ അടച്ചിടും. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വരുന്ന 20 ദിവസത്തേക്കാണ് റോഡ് അടക്കുന്നതെന്ന് ഗതാഗത വിഭാഗം അറിയിച്ചു. സ്‌കൂള്‍ അവധി കണക്കിലെടുത്താണ് തിരക്കിട്ട നവീകരണ പ്രവൃത്തനങ്ങള്‍ നടത്തുന്നത്. നിലവിലുള്ള റോഡിലെ ടാര്‍ പൂര്‍ണമായും നീക്കം ചെയ്ത് പുതിയത് പാകും. 14 ലക്ഷം ദിര്‍ഹമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ്.

കള്‍ച്ചര്‍ റൗണ്ടബൗട്ടില്‍ നിന്ന് അബാര്‍, ദസ്മാന്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഭാഗമാണ് നവീകരണത്തിനായി അടക്കുന്നത്. ദസ്മാന്‍ ഭാഗത്ത് നിന്ന് കള്‍ച്ചര്‍ റൗണ്ടബൗട്ടിലേക്കുള്ള ഭാഗത്താണ് ഇന്ന് നവീകരണം ആരംഭിക്കുന്നത്. അതേസമയം എതിര്‍ ദിശയില്‍ ഏപ്രില്‍ ഏഴ് മുതലാണ് നവീകരണം തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു.

നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റോഡ് അടക്കുന്നത് മൂലം നേരിടേണ്ടി വരുന്ന ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് വേണം യാത്ര ചെയ്യാന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x