ലോക രാജ്യങ്ങളുടെ ഭൂപടമൊരുക്കിയാണ് ഷാര്‍ജ വീണ്ടും ഗിന്നസില്‍ സ്ഥാനം പിടിച്ചത്. ഷാര്‍ജ സര്‍വകലാശാലയും മസാഫി വാട്ടര്‍ കമ്പനിയും ചേര്‍ന്ന് വൃത്താകൃതിയില്‍ നിരത്തി വെച്ച 39,000 കുപ്പികള്‍ ഉപയോഗിച്ചാണ് ഭൂപടം നിര്‍മിച്ചത്.
ഷാര്‍ജ: ലോക ജലദിനത്തില്‍ വെള്ളം കുപ്പി ഉപയോഗിച്ച് ഭൂപടം നിര്‍മിച്ച് ഷാര്‍ജ വീണ്ടും ഗിന്നസ് ലോക റെക്കോഡ് സ്വന്തമാക്കി. ലോക രാജ്യങ്ങളുടെ ഭൂപടമൊരുക്കിയാണ് ഷാര്‍ജ വീണ്ടും ഗിന്നസില്‍ സ്ഥാനം പിടിച്ചത്. ഷാര്‍ജ സര്‍വകലാശാലയും മസാഫി വാട്ടര്‍ കമ്പനിയും ചേര്‍ന്ന് വൃത്താകൃതിയില്‍ നിരത്തി വെച്ച 39,000 കുപ്പികള്‍ ഉപയോഗിച്ചാണ് ഭൂപടം നിര്‍മിച്ചത്.
രാജ്യങ്ങളെ വേര്‍തിരിക്കുന്നതിനായി വിവിധ നിറത്തിലുള്ള മൂടികളാണ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത്. ഉപയോഗിച്ച കുപ്പികള്‍, വിസ്തീര്‍ണം, തീര്‍ക്കാനെടുത്ത സമയം, ഭൂപടത്തിന്റെ ആകൃതി തുടങ്ങിയ കാര്യങ്ങളാണ് റെക്കോഡിനായി പരിഗണിച്ചത്. അതേസമയം ഷാര്‍ജ് ഇതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലി തീന്‍മേശ, ഏറ്റവും വലിയ മരത്തിന്റെ ധര്‍മ്മപ്പെട്ടി, വിളക്ക്കൂട് എന്നിവ ഒരുക്കിയും ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.