Currency

വായനോത്സവം: ഏപ്രില്‍ 19 മുതല്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍

സ്വന്തം ലേഖകന്‍Friday, March 31, 2017 12:04 pm

29 വരെ 11 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവം ഷാര്‍ജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് അഞ്ച് എഴുത്തുകാരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറിലേറെ സാഹിത്യകാരന്മാരും ചിന്തകരും വായനോത്സവത്തില്‍ പങ്കെടുക്കും.

ഷാര്‍ജ: ഒമ്പതാമതു ഷാര്‍ജ കുട്ടികളുടെ വായനോത്സവം ഏപ്രില്‍ 19 ന് ആരംഭിക്കും. 29 വരെ 11 ദിവസം നീണ്ടുനില്‍ക്കുന്ന വായനോത്സവം ഷാര്‍ജ എക്സ്പോ സെന്ററിലാണ് നടക്കുന്നത്. ഇന്ത്യയില്‍ നിന്ന് അഞ്ച് എഴുത്തുകാരടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറിലേറെ സാഹിത്യകാരന്മാരും ചിന്തകരും വായനോത്സവത്തില്‍ പങ്കെടുക്കും.

ഇന്ത്യയില്‍ നിന്ന് കുട്ടികളുടെ എഴുത്തുകാരിയായ നന്ദിനി നായര്‍, അനുഷ്‌ക രവിശങ്കര്‍, സുദക്ഷിണ ശിവകുമാര്‍, പ്രഭാഷക അഫ്ഷീന്‍ പന്‍വെല്‍ക്കര്‍, ആനിമേറ്റര്‍ സകീന അലി എന്നിവരാണ് വായനോല്‍സവത്തില്‍ പങ്കെടുക്കുന്നത്. ‘കണ്ടെത്തലിനുമപ്പുറം’ എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് വായനോത്സവം നടക്കുന്നത്. വായനയ്ക്കും വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകരായ ഷാര്‍ജ ബുക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അംരി പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 15ലേറെ രാജ്യങ്ങളില്‍ നിന്നായി 150 പ്രദര്‍ശകര്‍ മേളയില്‍ പങ്കെടുക്കും. മലയാളത്തില്‍നിന്നു ഡിസി ബുക്സാണു പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന പ്രസാധകര്‍. യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണു വായനോത്സവം സംഘടിപ്പിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x