Currency

ഷാര്‍ജയില്‍ നിയമലംഘനത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങള്‍ പിടികൂടി

സ്വന്തം ലേഖകന്‍Thursday, March 30, 2017 11:55 am

1041 മോട്ടോര്‍ ബൈക്കുകളും 2572 സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. ഇരുചക്ര വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണമായതിനെ തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയില്‍ വ്യവസായ, കച്ചവട മേഖലയില്‍ നിന്നാണ് കൂടുതല്‍ നിയമലംഘനങ്ങളും കണ്ടെത്തിയത്.

ഷാര്‍ജ: നിയമ ലംഘനത്തെ തുടര്‍ന്ന് ഷാര്‍ജയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങള്‍ പിടികൂടി. ലൈസന്‍സില്ലാതെ നിരത്തിലിറങ്ങിയതിന് മോട്ടോര്‍ ബൈക്കുകള്‍ പിടിച്ചെടുത്തപ്പോള്‍ സുരക്ഷാ ജാക്കറ്റുകളും ഹെല്‍മറ്റുകളും വെക്കാതെ തലങ്ങും വിലങ്ങും പാഞ്ഞതിനാണ് സൈക്കിളുകള്‍ പിടികൂടിയതെന്ന് ഗതാഗത വിഭാഗം പൊലീസ് പറഞ്ഞു.

1041 മോട്ടോര്‍ ബൈക്കുകളും 2572 സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. ഇരുചക്ര വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് പ്രധാന കാരണമായതിനെ തുടര്‍ന്ന് നടത്തിയ വ്യാപക പരിശോധനയില്‍ വ്യവസായ, കച്ചവട മേഖലയില്‍ നിന്നാണ് കൂടുതല്‍ നിയമലംഘനങ്ങളും കണ്ടെത്തിയത്. ഷാര്‍ജ റോഡുകളില്‍ നിരവധി അപകടങ്ങള്‍ക്കും ജീവഹാനികള്‍ക്കും ഇകാരണമായതില്‍ പ്രധാന പങ്ക് ഇരുചക്ര വാഹനങ്ങളാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ശന പരിശോധനയും നടപടിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x