യു.എ.ഇയില്‍ പൂര്‍ണമായും വനിതകള്‍ ജോലി ചെയ്യന്നതും നിയന്ത്രിക്കുന്നതുമായ ആദ്യത്തെ മണി എക്‌സ്‌ചേഞ്ച് ശാഖയ്ക്ക് യു.എ.ഇ.എക്‌സ്‌ചേഞ്ച് ആരംഭം കുറിച്ചു. ഈ ശാഖയില്‍ എല്ലാ ജോലികള്‍ക്കും സ്ത്രീകളെയാണ് വിന്യസിച്ചിരിക്കുന്നത്.
യു.എ.ഇയില്‍ പൂര്‍ണമായും വനിതകള്‍ ജോലി ചെയ്യന്നതും നിയന്ത്രിക്കുന്നതുമായ ആദ്യത്തെ മണി എക്‌സ്‌ചേഞ്ച് ശാഖയ്ക്ക് യു.എ.ഇ. എക്‌സ്‌ചേഞ്ച് ആരംഭം കുറിച്ചു. ഈ ശാഖയില്‍ എല്ലാ ജോലികള്‍ക്കും സ്ത്രീകളെയാണ് വിന്യസിച്ചിരിക്കുന്നത്. പക്ഷെ സ്ത്രീ പുരുഷ ഭേദമില്ലാതെ ഉപഭോക്താക്കള്‍ക്ക് പ്രവേശനമുണ്ടാകും. ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണില്‍ മുതിര്‍ന്ന ജീവനക്കാരിയായ എലിസബത്ത് കോശി ഈ പിങ്ക് ശാഖ ഉദ്ഘാടനം ചെയ്തു.
യു.എ.ഇ വിഭാവനം ചെയ്യുന്ന ലിംഗ സമത്വ ആശയത്തോട് അനുബന്ധമായാണ് യു.എ.ഇ. എക്‌സ്‌ചേഞ്ച് ഈ നൂതന സംരംഭം ഏര്‍പ്പെടുത്തിയത്. യു.എ.ഇ. എക്‌സ്‌ചേഞ്ച് ജീവനക്കാരില്‍ വലിയൊരു ശതമാനം സ്ത്രീസാന്നിധ്യം നിലനിര്‍ത്തിപ്പോരുന്നുണ്ടെങ്കിലും, വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന കേന്ദ്രമെന്ന ഈ പുതുനീക്കം ഉയരങ്ങള്‍ തേടുന്ന സ്ത്രീ പ്രതിഭകള്‍ക്ക് പുതിയ ഉണര്‍വ് നല്‍കും. സിമാന സാന്താന്‍ ബ്രാഞ്ച് മേധാവി ആയിട്ടുള്ള ഈ ശാഖയില്‍ യു.എ.ഇ.എക്‌സ്‌ചേഞ്ചിന്റെ പതിവു സേവനങ്ങളും ഉത്പന്നങ്ങളും ലഭ്യമാകും. യു.എ.ഇയില്‍ യു.എ.ഇ.എക്‌സ്‌ചേഞ്ച് ബ്രാഞ്ചുകളുടെ എണ്ണം 148 ആയി ഉയര്‍ന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.