ഷാര്‍ജ: ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഷാര്‍ജ നഗരമധ്യത്തിലെ സഫീര്‍ മാളിനു സമീപത്താണ് തീപിടിത്തമുണ്ടായ കെട്ടിടം. അല്‍ ബാന്ദ്രി ബി കെട്ടിടത്തില്‍ ആരംഭിച്ച തീപിടിത്തം പിന്നീട് അല്‍ വാഹ്ദ സ്ട്രീറ്റിലേക്കു പടരുകയായിരുന്നു. മലയാളിയായ വ്യക്തിയുടെ ഫ്‌ലാറ്റും കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു. തീപിടിത്തത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്ലോക്കില്‍ ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെയായിരുന്നു അഗ്‌നിബാധ. 13ാം നിലയില്‍ നിന്നാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തെ തുടര്‍ന്ന് ദുബായിയിലേക്കുള്ള റോഡില്‍ ഗതാഗതക്കുരുക്കുകണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wow, awesome blog layout! How long have you been blogging for?
you make blogging look easy. The overall look of your website
is fantastic, let alone the content!