ഷാർജ: യുഎഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന സെന്ററുകളൂടെ എണ്ണം ഇരട്ടിയാക്കുന്നു. പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി യുഎഇ ലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അബുദാബി ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷന്‍ നീത ഭൂഷണ്‍ ആണ് അറിയിച്ചിരിക്കുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ എമിറേറ്റുകളില്‍ ഇപ്പോള്‍ നിലവിലുള്ള കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് ആലോചന.
ഇതിനു പുറമെ നിലവില്‍ സേവനങ്ങള്‍ നല്‍കി കൊണ്ടിരിക്കുന്ന കമ്പനിക്ക് പുറമെ അടുത്ത വര്‍ഷാരംഭത്തെടെ പുതിയ കമ്പനി കൂടി നിലവിൽ വരും. കമ്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉണ്ടാകുമ്പോൾ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും നീത വ്യക്തമാക്കി. മുസഫ് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാകുന്നതിന്റെ ഭാഗമായി ഈ മേഖലകളിലും ഷാര്‍ജയിലെ കല്‍ബ അല്ലെങ്കില്‍ ഖോര്‍ഫുക്കാന്‍ മേഖലയിലും പുതിയ കേന്ദ്രങ്ങള്‍ ഫെബ്രുവരിയോടെ പ്രവര്‍ത്തനം ആരംഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Article writing is also a fun, if you know after that you can write otherwise it is complex to write.
Pretty nice post. I just stumbled upon your weblog and wanted to say that
I have truly enjoyed browsing your blog posts. In any case
I’ll be subscribing to your feed and I hope you write again very soon!
We absolutely love your blog and find the majority
of your post’s to be what precisely I’m looking for. Do you offer guest writers to write content in your case?
I wouldn’t mind publishing a post or elaborating on a number of the subjects you
write with regards to here. Again, awesome web
site!