എലിസബത്ത് രാഞ്ജി ബെക്കിംഹാം കൊട്ടാരത്തിലേക്ക് ജോലിക്കാരനെ തേടുന്നു. കൊട്ടാരത്തിന്റെ പേരിലുള്ള വെബ്സൈറ്റിലാണു ഇത് സംബന്ധിച്ച പരസ്യം നൽകിയിരിക്കുന്നത്. കൊട്ടാരത്തിലെ ചരിത്രവസ്തുക്കൾ, പൂപ്പാത്രങ്ങൾ, പരവധാനി, ഫർണിച്ചറുകൾ എന്നിവയുടെ പരിപാലനവും അതിഥികൾക്ക് ആവശ്യമായി വരുന്ന കാര്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും ആയിരിക്കും പ്രധാന ജോലി.
ലണ്ടൻ: എലിസബത്ത് രാഞ്ജി ബെക്കിംഹാം കൊട്ടാരത്തിലേക്ക് ജോലിക്കാരനെ തേടുന്നു. കൊട്ടാരത്തിന്റെ പേരിലുള്ള വെബ്സൈറ്റിലാണു ഇത് സംബന്ധിച്ച പരസ്യം നൽകിയിരിക്കുന്നത്. കൊട്ടാരത്തിലെ ചരിത്രവസ്തുക്കൾ, പൂപ്പാത്രങ്ങൾ, പരവധാനി, ഫർണിച്ചറുകൾ എന്നിവയുടെ പരിപാലനവും അതിഥികൾക്ക് ആവശ്യമായി വരുന്ന കാര്യങ്ങൾ നിറവേറ്റിക്കൊടുക്കുകയും ആയിരിക്കും പ്രധാന ജോലി.
വർഷത്തിൽ 33 ദിവസം അവധി, പെന്‍ഷന്‍, സൗജന്യ ഭക്ഷണവും താമസവും, പരിശീലനം തുടങ്ങിയ മികച്ച ആനുകൂല്യങ്ങളും വേതനത്തോടൊപ്പം ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ സെപ്തംബർ പതിനെട്ടിനു മുമ്പായി അപേക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. അതേസമയം വേതനം എത്രയായിരിക്കും എന്ന കാര്യം പുറത്ത് വിട്ടിട്ടില്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.