ലോകത്തിലെ ഏറ്റവും വലിയ എയര്‍ഷിപ്പ് എയര്‍ലാന്റര്‍ 10 ഇംഗ്ലണ്ടില്‍ ഇടിച്ചിറിക്കി. ക്രാഷ് ലാന്‍ഡിംഗില്‍ വിമാനത്തിന് കേടുപാട് സംഭവിച്ചു. 25 മില്യണ്‍ യൂറോ വിലമതിക്കുന്നതാണ് എയര്‍ഷിപ്പ്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണ്.
ലണ്ടന്‍ : ലോകത്തിലെ ഏറ്റവും വലിയ എയര്‍ഷിപ്പ് എയര്‍ലാന്റര്‍ 10 ഇംഗ്ലണ്ടില്‍ ഇടിച്ചിറിക്കി. ക്രാഷ് ലാന്‍ഡിംഗില്‍ വിമാനത്തിന് കേടുപാട് സംഭവിച്ചു. ഇത് രണ്ടാം തവണയാണ് വിമാനം പരീക്ഷണ പറക്കല്‍ നടത്തുന്നത്. വിമാനത്തിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്ന് നിര്‍മ്മാതാക്കളായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍സ് വ്യക്തമാക്കി.. 25 മില്യണ്‍ യൂറോ വിലമതിക്കുന്നതാണ് എയര്‍ഷിപ്പ്.
300 അടി നീളവും 143 അടി വീതിയും 85 അടി ഉയരവുമുള്ള ഈ ആകാശക്കപ്പല്‍ ഭാവിയിലെ ആകാശ യാത്രകളുടെ ദിശമാറ്റും വിധത്തില്‍ രൂപകല്‍പന ചെയ്യപ്പെട്ടതാണ്. ആറ് ഡബിള്‍ഡക്കര്‍ ബസ്സിനേക്കാള്‍ വലിപ്പമുള്ളതാണ് എയര്‍ലാന്റര്‍ 10. ഹീലിയം നിറച്ച ഈ വിമാനം യാത്രാ ആവശ്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവും.
1.3 ദശലക്ഷം ക്യുബിക് ഹീലിയമാണ് വിമാനത്തില്‍ ഉപയോഗിക്കുന്നത്. ഒമ്പത് മീറ്റര്‍ വീതിയും 11 മീറ്റര്‍ നീളവുമുള്ള ചിറകാണ് വിമാനത്തിനുള്ളത്. 48 പേരെ മാത്രമേ വിമാനത്തിന് വഹിക്കാനാകൂ. ഇരുപതിനായിരം അടി ഉയരത്തില്‍ ഇതിന് പറക്കാനാകും. മണിക്കൂറില്‍ 92 മൈലാണ് പരമാവധി വേഗത.
നിന്ന നില്‍പില്‍ കുത്തനെ ഉയരാൻ സാധിക്കുമെന്നതിനാല്‍ ഈ വിമാനത്തിന് റണ്‍വേയുടെ ആവശ്യമില്ല. വെള്ളത്തില്‍നിന്നോ മഞ്ഞിൽനിന്നോ മരുഭൂമിയില്‍നിന്നോ ഇതിന് പറന്നുയരാനാവും. 2018ഓടെ ഇത്തരം 12 വിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.