Currency

എന്‍എച്ച്‌എസിലെ യൂറോപ്യന്‍ പൌരന്‍മാര്‍ക്കു സൌജന്യ ബ്രിട്ടീഷ് പൌരത്വം നല്‍കണമെന്ന് പബ്ലിക് പോളിസി റിസർച്ച്

സ്വന്തം ലേഖകൻSaturday, August 27, 2016 8:23 am

എന്‍എച്ച്‌എസില്‍ ജോലി ചെയ്യുന്ന മുഴുവന്‍ യൂറോപ്യന്‍ പൌരന്‍മാര്‍ക്കും സൌജന്യമായി ബ്രിട്ടീഷ് പൌരത്വം നല്‍കണമെന്ന് പബ്ലിക്ക് പോളിസി റിസര്‍ച്ച്‌. ബ്രെക്സിറ്റിന്റെ ഫലമായി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുതെന്നും നിർദേശമുണ്ട്.

ലണ്ടൻ: എന്‍എച്ച്‌എസില്‍ ജോലി ചെയ്യുന്ന മുഴുവന്‍ യൂറോപ്യന്‍ പൌരന്‍മാര്‍ക്കും സൌജന്യമായി ബ്രിട്ടീഷ് പൌരത്വം നല്‍കണമെന്ന് പബ്ലിക്ക് പോളിസി റിസര്‍ച്ച്‌. ബ്രെക്സിറ്റിന്റെ ഫലമായി യൂറോപ്യന്‍ യൂണിയന്‍ പൌരന്‍മാര്‍ക്ക് ബ്രിട്ടനില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകരുതെന്നും പബ്ലിക് പോളിസി റിസർച്ച് നിർദേശിച്ചു.

നിലവിൽ എന്‍എച്ച്‌എസില്‍ 57,000 യൂറോപ്യൻ പൗരന്മാരാണുള്ളത്. ഇവര്‍ ബ്രിട്ടന്‍ വിട്ടു പോയാല്‍ എന്‍എച്ച്‌എസിന്റെ തകര്‍ച്ച തന്നെയായിരിക്കും ഫലമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 1200 പൌണ്ടാണ് ബ്രിട്ടീഷ് പൌരത്വത്തിന് അപേക്ഷിക്കാനുള്ള ഫീസ് എന്നിരിക്കെ ഇത്രയും തുക മുടക്കി പൌരത്വം നേടാന്‍ എല്ലാവരും ശ്രമിക്കണമെന്നില്ല. അനിവാര്യ സേവനങ്ങളിലുള്ളവര്‍ക്ക് ഇതു സൌജന്യമായി തന്നെ നല്‍കണമെന്നാണ് പിപിആര്‍ നിര്‍ദേശിക്കുന്നത്.

അതേസമയം യൂറോപ്പിനുള്ളില്‍നിന്നുള്ള കുടിയേറ്റം ഗണ്യമായി കുറയ്ക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദം കൂടി വരുകയാണ്. 3,27,000 ആണിപ്പോള്‍ രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍. എന്‍എച്ച്‌എസില്‍ ജോലിചെയ്യുന്നവരിൽ ആകെയുള്ളതിന്റെ പത്തു ശതമാനത്തോളം ഇന്ത്യക്കാരുമാണു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x