എംപിയെന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തികള്‍ പുതിയ സര്‍ക്കാറിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്നു കരുതിയാണ് എംപി സ്ഥാനം ഒഴിയുന്നതെന്ന് അദ്ദേഹം അറിയിച്ചു.
കുഞ്ഞുങ്ങൾക്ക് പേരിടൽ വഴി ബ്രിട്ടീഷുകാരിയായ ബ്യൂ ജിസപ്പ് ഇതുവരെ സമ്പാധിച്ചത് 48000 പൗണ്ട്.
യൂറോപ്യൻ യൂണിയൻ വിടാനുള്ള യുകെയുടെ തീരുമാനത്തോടെ യൂറോപ്പ് സന്ദർശിക്കാൻ ബ്രിട്ടീഷുകാർക്ക് ഇനി അപേക്ഷ നൽകി വിസ എടുക്കേണ്ടി വരും. യൂറോപ്യൻ യൂണിയൻ കമ്മീഷൻ നല്ലൊരു തുക ഇതിനായി ഫീസ് ഈടാക്കാൻ ആലോചിക്കുന്നതായാണ് സൂചന.
30 ലക്ഷം ഡോളർ ചിലവിട്ട് തുറമുഖത്തേക്കുള്ള അപ്രോച്ച് റോഡില്‍ 13 അടി ഉയരത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിൽ നിർമ്മിക്കുന്ന മതിലിന്റെ നിർമ്മാണപ്രവർത്തികൾ ഈ മാസം ആരംഭിക്കും.
യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും ഇനി ബ്രിട്ടനിലേക്ക് വരാൻ വര്‍ക്ക് പെര്‍മിറ്റ് നിർബന്ധമായിരിക്കും.
ബ്രിട്ടന്റെ പുതിയ വിസാ നയം ഇന്ത്യൻ പ്രൊഫഷണലുകൾക്കും യുകെയിലെത്തെത്തുന്ന ഹ്രസ്വകാലസംരഭകർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി കൂടിക്കാഴ്ച നടത്തി.
ലണ്ടൻ: സൺഡേ മിറർ പത്രത്തിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുങ്ങിയതിനെ തുടർന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എംപി കീത്ത് വാസ് പാർലമെന്ററി സമിതികളിൽ നിന്ന് രാജിവെച്ചു. തന്റെ ഫ്ലാറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ട് രണ്ട് പുരുഷ ലൈംഗിക തൊഴിലാളികള്‍ക്ക് കീത്ത് വാസ് പണം നല്‍കിയെന്ന വാർത്തയെ തുടർന്നാണ~ രാജി. 1987 മുതല്‍ ലെയ്സെസ്റ്ററില്‍ നിന്നുള്ള ലേബര്‍ പാര്‍ട്ടി എംപിയാണ് അദ്ദേഹം. കഴിഞ്ഞ മാസമായിരുന്നു രാജിയ്ക്ക് ആസ്പദമായ സംഭവം. രണ്ട് പുരുഷന്മാർക്ക് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പണം നല്‍കിയെന്നും മയക്കുമരുന്ന് വാഗ്ദാനം ചെയ്തെന്നുമാണ് […]
ചിലവ് ചുരുക്കൽ നടപടികളൂടെ ഭാഗമായി എൻ എച്ച് എസ് അമിതവണ്ണമുള്ളവരുടെയും പുകവലിക്കാരുടെയും ശാസ്ത്രക്രിയകൾ നീട്ടിവെക്കുന്നു. അടിയന്തര ശാസ്ത്രക്രിയ ആവശ്യമായവർക്ക് മാത്രം പ്രഥമ പരിഗണന നൽകിയാൽ മതിയെന്നാണു തീരുമാനം.
നവജാത ശിശുക്കൾക്ക് ഇടുന്ന പേരുകളിൽ ലണ്ടനിൽ ഏറ്റവും ജനപ്രിയം മുഹമ്മദ് എന്ന പേരിനാണെന്ന് കണ്ടെത്തൽ. ആൺകുട്ടികളുടെ പേരുകളിൽ മുഹമ്മദ് മുന്നിൽ നിൽക്കുമ്പോൾ പെൺകുട്ടികളുടെ പേരിൽ അമീലിയ മുന്നിൽ നിൽക്കുന്നു.
ലണ്ടൻ നഗരത്തിലെ തൊഴിലന്വേഷകരായ ബിരുദദാരികൾ അറിഞ്ഞിരിക്കേണ്ട ഒരു പഠന റിപ്പോർട്ട് ആണു കഴിഞ്ഞ ദിവസം സർക്കാർ അനുബന്ധ വൃത്തങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ബാങ്കിംഗ്, ഫിനാൻസ് മേഖലകളിലാണു തൊഴിലിനു ശ്രമിക്കുന്നതെങ്കിൽ തൊഴിലന്വേഷകരുടെ ഡ്രെസ്സ് കോഡിനു വലിയ പ്രാധാന്യമാണു കമ്പനികൾ കൽപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.