Currency

അടിയന്തരമായി ഫ്‌ലു ഷോട്ട് എടുക്കണം; വീഴ്ച വരുത്തരുതെന്ന് സിഡിസി ഡയറക്ടര്‍

സ്വന്തം ലേഖകന്‍Wednesday, August 26, 2020 1:10 pm
vaccine-flu
Villa-kochi-Kerala

വാഷിങ്ടണ്‍: കാലതാമസം വരുത്താതെ എല്ലാവരും അടിയന്തരമായി ഫ്‌ലു ഷോട്ട് എടുക്കണമെന്ന് സിഡിസി ഡയറക്ടര്‍ ഡോ. റോബര്‍ട്ട് റെഡ് ഫില്‍ഡ്. കൊറോണ വൈറസും ഇന്‍ഫ്‌ലുവന്‍സയും സജീവമായി നില്‍ക്കുമ്പോള്‍ ഇതിനെ അല്‍പമെങ്കിലും തടയുന്നതിന് ഫ്‌ലു വാക്‌സിനാകുമെന്നും ഡയറക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു പ്രസ്താവന ഓഗസ്റ്റ് 24നാണ് സിഡിസി പുറത്തുവിട്ടത്.

ഫ്‌ലു സീസണ്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ ആറുമാസം മുതല്‍ മുകളിലേക്ക് പ്രായമുള്ള എല്ലാവരും ഫ്‌ലു വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം. യാതൊരു കാരണവശാലും വീഴ്ച വരുത്തരുതെന്നും ഡയറക്ടര്‍ പറഞ്ഞു. 2018- 19 ഫ്‌ലു സീസണില്‍ 46 ശതമാനത്തില്‍ താഴെ മാത്രമാണ് ഫ്‌ലു വാക്‌സിന്‍ എടുത്തവരുടെ എണ്ണം.

ഓഗസ്റ്റ് മാസം അവസാനിക്കുകയും സെപ്റ്റംബര്‍ ആരംഭിക്കുകയും ചെയ്യുന്നതോടെ ഫ്‌ലു വാക്‌സിന്‍ എടുക്കേണ്ട സമയം ആരംഭിക്കും. രോഗം വന്നതിനു ശേഷം ചികിത്സ നടത്തുന്നതിനേക്കാള്‍, രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x