മനാമ സെൻട്രൽ മാർകറ്റ് നവീകരിക്കുന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.
മനാമ: മനാമ സെൻട്രൽ മാർകറ്റ് നവീകരിക്കുന്നു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഇത് സംബന്ധിച്ച നിർദേശം നൽകി. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉപകാരപ്പെടും വിധം നവീകരണ നടപടി പൂർത്തിയാക്കണമെന്ന് നിർദേശിച്ച അദ്ദേഹം ഇതുസംബന്ധിച്ച നടപടികൾ പൂർത്തിയാക്കാനുള്ള ചുമതല നഗരവത്കരണ–അടിസ്ഥാനസൗകര്യ വികസന മന്ത്രിതലസമിതിക്ക് നൽകി.
ഇതോടൊപ്പം അൽദയറിലും സമാഹീജിലുമുള്ള ഭവനനിർമാണ പദ്ധതികൾ ത്വരിതഗതിയിലാക്കാൻ ഭവന മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുമുണ്ട്. ആരോഗ്യ ഇൻഷൂറൻസ് ബിൽ പാർലമെൻറിന് കൈമാറാനും തീരുമാനിച്ചു. ‘എജ്യുക്കേഷൻ ആൻറ് ട്രെയ്നിങ് ക്വാളിറ്റി അതോറിറ്റി’യുടെ വിദ്യാഭ്യാസമേഖല സംബന്ധിച്ച റിപ്പോർട്ടിന് കാബിനറ്റ് അംഗീകാരം നൽകിയിട്ടുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.