
ദുബായ്: കുട്ടിക്കടത്ത് തടയുന്നതിന്റെ ഭാഗമായി മാതാപിതാക്കള്‍ ഒപ്പമില്ലാതെ ഇന്ത്യയില്‍ നിന്ന് കുട്ടികളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ ഇനി മുതല്‍ മാതാപിതാക്കളുടെ സാക്ഷ്യപത്രം നിര്‍ബന്ധമാകും. ഈമാസം ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി എയര്‍ഇന്ത്യ അറിയിച്ചു. കുട്ടികളെ കടത്തികൊണ്ടുപോകുന്നത് തടയാന്‍ ദുബായ് എമിഗ്രേഷന്‍, ദുബായ് പൊലീസ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് നടപടി. 18 വയസിന് താഴെയുള്ളവര്‍ക്ക് ഈ നിബന്ധന ബാധകമാണ്.
കുട്ടിയുടെ നാട്ടിലെയും യുഎഇയിലെയും മേല്‍വിലാസം, യുഎഇയില്‍ വിമാനമിറങ്ങിയാല്‍ സ്വീകരിക്കാനെത്തുന്ന ആളുടെ പേരും വിലാസവും തുടങ്ങിയ വിവരങ്ങളെല്ലാം സാക്ഷ്യപത്രത്തിലുണ്ടായിരിക്കണം. സാക്ഷ്യപത്രം ശരിയായി പൂരിപ്പിക്കാതെയും സംശയാസ്പദമായ രീതിയിലും തനിച്ച് യു.എ.ഇയില്‍ വന്നിറങ്ങുന്ന കുട്ടിയെ തിരിച്ച് നാട്ടിലേക്കയക്കും. ഉത്തരവാദികളായവര്‍ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.