ഓസ്ട്രേലിയയിൽ എത്തിയ ശേഷം പല കാരണങ്ങൾ കൊണ്ട് സ്വന്തം പേര് മാറ്റാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഉണ്ടാകാം. ഔദ്യോഗികമായി പേര് മാറ്റണമെങ്കിൽ ഓസ്ട്രേലിയയിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യം നോക്കാം.
ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം പല കാരണങ്ങൾ കൊണ്ട് സ്വന്തം പേര് മാറ്റാൻ ആഗ്രഹിക്കുന്ന പ്രവാസികൾ ഉണ്ടാകാം. ഔദ്യോഗികമായി പേര് മാറ്റണമെങ്കിൽ ഓസ്ട്രേലിയയിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന കാര്യം നോക്കാം. ഇതിന് ആവശ്യമായിട്ടുള്ള അടിസ്ഥാന നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നറിയാം..
അപേക്ഷ നൽകുക
പേര് മാറ്റുന്നതിനായുള്ള അപേക്ഷാ ഫോം ജനന-മരണ-വിവാഹ റെജിസ്ട്രിയുടെ വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ഇത് ഓൺലൈൻ ആയി പൂരിപ്പിച്ച് ഡൌൺലോഡ് ചെയ്ത്, പ്രിൻറ് എടുക്കുക . ഓസ്റ്റ്രേലിയയിലെ ഓരോ സ്റ്റേറ്റിലും പേരു മാറ്റം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. ഓരോ സ്ഥലത്തും നിശ്ചിത കാലം ജീവിച്ചിട്ടുള്ളവർക്ക് മാത്രമേ അവിടെ പേരുമാറ്റം സാധ്യമാകൂ.
അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
നിങ്ങളുടെ ഇതുവരെയുള്ള എല്ലാ പേരുകളും അടങ്ങിയ വിവരങ്ങൾ അപേക്ഷയോടൊപ്പം നൽകേണ്ടി വന്നേക്കും. ഇവ എന്തൊക്കെയാണെന്ന് വെബ്സൈറ്റിൽ നിന്നും കണ്ടെത്തെണ്ടതും പ്രിന്റ് ഔട്ട് എടുത്ത് അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം സമർപ്പിക്കേണ്ടതുമാണ്.
സാക്ഷി
അപേക്ഷയിലുള്ള ഡിക്ലറേഷൻ സെക്ഷനിൽ, അപേക്ഷയിലുള്ള കാര്യങ്ങൾ സത്യമാണെന്ന് ഉറപ്പുവരുത്തുവാൻ ഒരു സാക്ഷിയുടെ ഒപ്പ് കൂടി ആവശ്യമാണ്. ഇതിനായി പ്രായപൂർത്തിയായ വ്യക്തിയെ കണ്ടെത്തി സാക്ഷ്യപ്പെടുത്തുക.
അപേക്ഷാഫീസ്
ഇക്കാര്യവും ഒരോ സ്റ്റേറ്റിലും വ്യത്യസ്ഥമാണ്. അതിനാൽ വെബ്സൈറ്റ് നോക്കി എത്രയാണ് ആ തുകയെന്ന് മനസ്സിലാക്കേണ്ടതാണ്.
അപേക്ഷ നൽകേണ്ട വിധം
പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും, അപേക്ഷാ ഫീസും വച്ച ശേഷം അതത് സംസാനത്തിന്റെ റെജിസ്ട്രിയിലേക്ക് തപാൽ മാർഗം അയക്കുകയോ അല്ലെങ്കിൽ മുൻ കൂട്ടി അപ്പോയിന്റ്മെന്റ് വാങ്ങിയ ശേഷം നേരിട്ട് സമർപ്പിക്കുകയോ ചെയ്യാം.
ഇക്കാര്യങ്ങൾ കൂടി അറിയുക
കൂടുതൽ വിവരങ്ങൾക്ക്
കൂടുതൽ വിവരങ്ങൾക്ക് ഓസ്‌ട്രേലിയൻ സർക്കാരിന്റെ വെബ്സൈറ്റ് സന്ദർശിക്കുക – http://www.australia.gov.au/information-and-services/family-and-community/births-deaths-and-marriages-registries
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.