യാത്രക്കാരുടെ ആവശ്യങ്ങൾ മുൻ നിർത്തിയാണു പരിഷ്കരണമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അലി അറിയിച്ചു.
ദുബായ്: സെപ്തംബർ 25 മുതൽ ദുബായിലെ ഏഴ് ബസ് റൂട്ടുകൾ പരിഷ്കരിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോററ്റി തീരുമാനിച്ചു. യാത്രക്കാരുടെ ആവശ്യങ്ങൾ മുൻ നിർത്തിയാണു പരിഷ്കരണമെന്ന് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അലി അറിയിച്ചു. പരിഷ്കാരങ്ങൾ ചുവടെ കൊടുക്കുന്നു
- അല്‍ സബ്ക ബസ് സ്റ്റേഷനില്‍ നിന്നുള്ള പതിനേഴാം നമ്പര്‍ ബസ് റൂട്ട് മുഹൈസിന നാലിലെ ദുബൈ പൊലീസ് റെസിഡന്‍ഷ്യല്‍ കമ്യൂണിറ്റി വരെ നീട്ടും.
- യൂനിയന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ബറാഹയിലേക്കുള്ള എഫ് വണ്‍ റൂട്ടില്‍ ഉമര്‍ ബിന്‍ ഖതാബ് സ്ട്രീറ്റിലെ ബസ് സ്റ്റോപ്പുകള്‍ ഉള്‍പ്പെടുത്തി.
- സത്വ ബസ് സ്റ്റേഷനില്‍ നിന്ന് ഖിസൈസ് ബസ് സ്റ്റേഷനിലേക്കുള്ള 32 സി റൂട്ട് ജാഫിലിയ മെട്രോ സ്റ്റേഷന്‍ വഴിയാക്കി.
- ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് 367ാം നമ്പര്‍ ബസ് ഇന്‍റര്‍നാഷണല്‍ സിറ്റിയിലെ പുതിയ ഡ്രാഗണ്‍ മാര്‍ട്ടിലേക്ക് സര്‍വീസ് നടത്തുന്നതായിരിക്കും.
- അബുഹൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി വരെയുള്ള സി ഏഴ് റൂട്ടില്‍ സര്‍വീസുകളുടെ ഇടവേള കുറച്ചു.
- റാശിദിയ മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ വര്‍ഖയിലേക്കുള്ള എഫ്- 10 റൂട്ടില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി.
- കറാമയില്‍ നിന്ന് ദുബൈ ഔട്ട്സോഴ്സ് സിറ്റിയിലേക്ക് ദുബൈ സിലിക്കോണ്‍ ഒയാസിസ് വഴി എക്സ്- 25 ബസ് സര്‍വീസ് നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.