ബഹ്റൈൻ പുരുഷനെ വിവാഹം ചെയ്ത് 5 വർഷം പൂർത്തിയായവരും 2 വയസ്സു മുതൽ പ്രായമുള്ള കുഞ്ഞുങ്ങൾ ഉള്ളവരുമായ സ്ത്രീകൾക്കാണ് ഈ പരിഗണന ലഭിക്കുക.
മനാമ : സ്വദേശികളെ വിവാഹം ചെയ്തിട്ടുള്ള വിദേശി സ്ത്രീകളുടെ താമസ കാലയളവ് നീട്ടുന്നതു സംബന്ധിച്ച് ക്യാബിനറ്റ് യോഗത്തിൽ തീരുമാനമായി.
ബഹ്റൈൻ പുരുഷനെ വിവാഹം ചെയ്ത് 5 വർഷം പൂർത്തിയായവരും 2 വയസ്സു മുതൽ പ്രായമുള്ള കുഞ്ഞുങ്ങൾ ഉള്ളവരുമായ സ്ത്രീകൾക്കാണ് ഈ പരിഗണന ലഭിക്കുക.
വീണ്ടും പുതുക്കാവുന്ന തരത്തിൽ ഇവരുടെ താമസകാലയളവ് അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കാനാണ് തീരുമാനം. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ആണ് ഇക്കാര്യം അറിയിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.