ഇംഗ്ലണ്ടിലെ കടകളില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചിക്കനില്‍ 78 ശതമാനത്തിലും സ്‌കോട്ട്‌ലാന്‍ഡിലെ 53 ശതമാനത്തിലും വെയില്‍സില്‍ വിൽക്കുന്ന 41 ശതമാനത്തിലും ഇ.കോളി വിഭാഗത്തിൽപ്പെടുന്ന ബാക്റ്റീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.
ലണ്ടൻ: രാജ്യത്ത് വിൽക്കപ്പെടുന്ന മൂന്നിൽ രണ്ട് കോഴിയിറച്ചിയിലും അപകടകാരികളായ ബാക്റ്റീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തൽ. ഇംഗ്ലണ്ടിലെ കടകളില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ചിക്കനില്‍ 78 ശതമാനത്തിലും സ്‌കോട്ട്‌ലാന്‍ഡിലെ 53 ശതമാനത്തിലും വെയില്‍സില്‍ വിൽക്കുന്ന 41 ശതമാനത്തിലും ഇ.കോളി വിഭാഗത്തിൽപ്പെടുന്ന ബാക്റ്റീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയിരിക്കുന്നത്.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബാക്റ്റീരിയകളെയാണ് കണ്ടെത്തിയിരിക്കുന്നത്. ഗവണ്മെന്റ് തലത്തില്‍ നടത്തിയ പഠനങ്ങളിലാണ് കണ്ടെത്തൽ. ഈ ബാക്ടീരിയ ശരീരത്തില്‍ എത്തിയാലും ഉടനടി വയറിളക്കമോ, ഛര്‍ദ്ദിയോ ഉണ്ടാകില്ല. എന്നാല്‍ ബാക്ടീരിയ ശരീരത്തില്‍ നിലനില്‍ക്കുകയും പിന്നീട് ഇന്‍ഫെക്ഷ്യസ് ആയിട്ടുള്ള രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ആന്റിബയോട്ടിക് മരുന്നുകളെ ബാക്ടീരിയ ചെറുത്തു നില്‍ക്കുകയും തന്മൂലം രോഗനിയന്ത്രണം സാധ്യമല്ലാതെ വരികയും ചെയ്യുമെന്ന് വിദഗ്തർ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.