മലയാളിയായ എ.കെ. മന്‍സൂറിന്റെ ഉടമസ്ഥയിലുള്ള ചിക്കിങ് ഫ്രാഞ്ചൈസ് മാനേജ്മെന്റ് വിഭാഗമായ ബി.എഫ്.എ. മാനേജ്മെന്റും മാലിദ്വീപിലെ ഫ്രാഞ്ചൈസിയായ ടി.എഫ്.സി ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ദുബൈയിലെ ആസ്ഥാനത്ത് കരാറില്‍ ഒപ്പ് വെച്ചു.
ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹലാല്‍ ക്വിക് സര്‍വീസ് റെസ്റ്റോറന്റ് ശൃംഖലയായ ചിക്കിങ് മാലിദ്വീപിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 2017 ആദ്യപാദത്തോടെ ആദ്യ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിക്കും. മലയാളിയായ എ.കെ. മന്‍സൂറിന്റെ ഉടമസ്ഥയിലുള്ള ചിക്കിങ് ഫ്രാഞ്ചൈസ് മാനേജ്മെന്റ് വിഭാഗമായ ബി.എഫ്.എ. മാനേജ്മെന്റും മാലിദ്വീപിലെ ഫ്രാഞ്ചൈസിയായ ടി.എഫ്.സി ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ ദുബൈയിലെ ആസ്ഥാനത്ത് കരാറില്‍ ഒപ്പ് വെച്ചു. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍, ബി.എഫ്.ഐ മാനേജ്മെന്റ് ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍.പി, ടിഎഫ്സി മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ അഹമ്മദ് നഷീദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ടൂറിസത്തിന് പ്രാധന്യമുള്ള മാലിദ്വീപില്‍ ചിക്കിംഗുമായി ചേര്‍ന്ന് മൂന്ന് ഔട്ട്ലെറ്റുകള് പ്രവര്‍ത്തനം ആരംഭിക്കാനാണ് ടിഎഫ്സി ഇന്‍വെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിടുന്നത്. രുചിയിലെ വ്യത്യസ്തത കൊണ്ട് ഉപഭോക്താക്കളെ നേടിയെടുക്കുന്ന ചിക്കിംഗിന്റെ പ്രവര്‍ത്തനം മാലിദ്വീപില്‍ ആരംഭിക്കുന്നത് ഫാസ്റ്റ് ഫുഡ് മേഖലയില്‍ പുതിയൊരു മാനത്തിന് തുടക്കമാകുമെന്ന് അഹമ്മദ് നാഷീദ് പറഞ്ഞു. 2017ല്‍ ന്യൂസിലാന്റിലും യൂറോപ്യന്‍ വിപണികളിലും ചിക്കിംഗിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു. 2017 ആദ്യപാദത്തില്‍ ലണ്ടനില്‍ ചിക്കിംഗിന്റെ ആദ്യ ഔട്ട്ലെറ്റ് തുറക്കും. മധ്യലണ്ടനില്‍ ശ്രദ്ധേയമായ സ്ഥലം ഇതിനായി കണ്ടുവെച്ചിട്ടുണ്ടെന്നും 2017 മാര്‍ച്ചോട് കൂടി നിര്‍മ്മാണപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും എ.കെ.മന്‍സൂര്‍ വ്യക്തമാക്കി.
യുഎഇയ്ക്ക് പുറമെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലും, പടിഞ്ഞാറന്‍ ആഫ്രിക്ക, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളിലേക്കും ചിക്കിംഗിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ആലോചിക്കുന്നുണ്ട്. നിലവില്‍ ഏഴ് രാജ്യങ്ങളിലായി ഏതാണ്ട് 100ല്‍ അധികം ഔട്ട്ലെറ്റുകളാണ് ചിക്കിംഗിനുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.