Currency

ആസ്ട്രേലിയൻ സർക്കാർ കുട്ടികളുടെ സംരക്ഷണ സബ്സിഡി വർധിപ്പിക്കുന്നു

സ്വന്തം ലേഖകൻTuesday, March 21, 2017 9:10 am

ചൈൽഡ് കെയർ സബ്സിഡികൾ ഉയർത്താനുള്ള ബിൽ പാസ്സാക്കാൻ ഫെഡറൽ സർക്കാർ പ്രതിപക്ഷ അംഗങ്ങളിൽ സമ്മർദം ചെലുത്തുന്നു

സിഡ്നി: രാജ്യത്തെങ്ങും കുട്ടികളുടെ സംരക്ഷണ ഫീസ് വർധിച്ച സാഹചര്യത്തിൽ ചൈൽഡ് കെയർ സബ്സിഡികൾ ഉയർത്താനുള്ള ബിൽ പാസ്സാക്കാൻ ഫെഡറൽ സർക്കാർ പ്രതിപക്ഷ അംഗങ്ങളിൽ സമ്മർദം ചെലുത്തുന്നു.

ഫെബ്രുവരിയിൽ സർക്കാർ അവതരിപ്പിച്ച ഒംനിബസ് ബില്ലിൽ ഇതിനായി 4 ലക്ഷം കോടി ഡോളർ പാർലമെന്റ് വഴി നിക്ഷേപിക്കുന്നതിനായി നിർദേശിച്ചിരുന്നു.  ഇതിനോടൊപ്പം കുടുംബനികുതി ഇളവുകളും മാതാപിതാക്കളുടെ അവധിക്കു നൽകുന്ന വേതനവും ബില്ലിൽ ഉൾപ്പെടുത്തിയിരുന്നു.

കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിക്ഷേപം വർധിപ്പിക്കുന്നതിൽ സർക്കാരിനെ പാർലമെന്റ് പിന്തുണക്കുമന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സൈമൺ ബിർമിംഹാം പ്രത്യാശ പ്രകടിപ്പിച്ചു.

അതേസമയം മറ്റു ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാതെയാണെങ്കിൽ, ചൈൽഡ് കെയർ സബ്സിഡിയിൽ മാറ്റം വരുത്താനുള്ള നിർദേശത്തെ പിന്തുണക്കുന്നുവെന്ന് ലേബർ പാർട്ടി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x