Currency

വരുമാനം കുറഞ്ഞവരുടെ കുട്ടികൾക്കുള്ള സബ്സിഡി വർധിപ്പിക്കുന്നു

സ്വന്തം ലേഖകൻWednesday, October 19, 2016 12:18 pm

ഓസ്ട്രേലിയയിൽ വരുമാനം കുറവുള്ളവരുടെ മക്കൾക്ക് നൽകുന്ന സബ്സിഡി വർധിപ്പിക്കുമെന്ന് ക്യാബിനറ്റ് മന്ത്രി സൈമൺ ബർമിംഗ്ഹാം അറിയിച്ചു. രാജ്യത്ത് 7,31,000 കുട്ടികൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ബ്രിസ്ബേൺ: ഓസ്ട്രേലിയയിൽ വരുമാനം കുറവുള്ളവരുടെ മക്കൾക്ക് നൽകുന്ന സബ്സിഡി വർധിപ്പിക്കുമെന്ന് ക്യാബിനറ്റ് മന്ത്രി സൈമൺ ബർമിംഗ്ഹാം അറിയിച്ചു. രാജ്യത്ത് 7,31,000 കുട്ടികൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ഒരു ദശകത്തിനിടയിൽ രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ട് ശതമാനം വർധന ഉണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. രക്ഷിതാക്കൾക്ക് സ്ഥിരവരുമാനമുള്ള ജോലിയില്ലാത്തതാണ് ഇതിനു പ്രധാന കാരണമെന്ന വസ്തുത താൻ മനസ്സിലാക്കുന്നതായും അതിനാൽ ജനങ്ങളെ തൊഴിലിലേക്ക് നയിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x