Currency

ഓസ്ട്രിയയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി സഹോദരിമാരുടെ മക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു

സ്വന്തം ലേഖകന്‍Friday, August 24, 2018 1:06 pm

 

ലണ്ടന്‍: ഓസ്ട്രിയയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി യുവാക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബ്രിട്ടനിലെ ബോള്‍ട്ടനില്‍ നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയതായിരുന്നു ഇവര്‍. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്സ് (15) എന്നിവരാണ് മരിച്ചത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. തിരുവല്ല സ്വദേശികളാണ് ഇരുവരും.

വിയന്നയില്‍ താമസിക്കുന്ന സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ചയാണ് രണ്ടുപേരുടെയും കുടുംബം വിയന്നയിലെത്തിയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ബോട്ടിങ്ങിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. നീന്തല്‍ അറിയാവുന്ന ഇരുവരും തടാകത്തിലെ ചതുപ്പില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x