Currency

ക്രിസ്മസ് അവധി: പ്രത്യേകബസ് പ്രതീക്ഷയില്‍ മലയാളികള്‍

സ്വന്തം ലേഖകന്‍Monday, November 28, 2016 7:47 pm

ബസുകളില്‍ ഏതാനും സീറ്റുകള്‍മാത്രമെ ലഭ്യമുള്ളൂ. ഈ മാസം അവസാനിക്കുമ്പോഴത്തേക്ക് നിലവിലുള്ള സീറ്റുകളും തീരും.

ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കൂടി. കേരള ആര്‍.ടി.സി.യുടെ നാട്ടിലേക്കുള്ള ബസുകളില്‍ ടിക്കറ്റ് ഏറെക്കുറെ തീര്‍ന്നതിനാല്‍ പ്രത്യേക ബസ് പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് മലയാളികള്‍. ബസുകളില്‍ ഏതാനും സീറ്റുകള്‍മാത്രമെ ലഭ്യമുള്ളൂ. ഈ മാസം അവസാനിക്കുമ്പോഴത്തേക്ക് നിലവിലുള്ള സീറ്റുകളും തീരും. കര്‍ണാടക ആര്‍.ടി.സി.യുടെ ക്രിസ്മസ് ബുക്കിങ് ഇതുവരെ ആരംഭിക്കാത്തത് കേരള ആര്‍.ടി.സി. ബസുകളില്‍ പെട്ടെന്ന് ടിക്കറ്റ് തീരാന്‍ കാരണമായി. കര്‍ണാടക ആര്‍.ടി.സിയുടെ ക്രിസ്മസ് ബുക്കിങ് ആരംഭിച്ചെന്ന് കഴിഞ്ഞദിവസം അധികൃതര്‍ അറിയിച്ചെങ്കിലും ഓണ്‍ലൈനില്‍ ഡിസംബര്‍ 19 വരെയുള്ള ബുക്കിങ്ങേ കാണിക്കുന്നുള്ളൂ. ശബരിമല സീസണ്‍ കൂടിയായതിനാല്‍ യാത്ര കൂടുതല്‍കടുക്കും.

പയ്യന്നൂര്‍, കോട്ടയം ഭാഗങ്ങളിലേക്കുള്ള ബസുകളില്‍ സീറ്റുകള്‍ ലഭ്യമല്ല. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസുകളിലാണ് അല്‍പ്പമെങ്കിലും തിരക്ക് കുറവ്. പ്രത്യേക ബസുകള്‍ അനുവദിച്ചില്ലെങ്കില്‍ നിരവധി മലയാളികള്‍ക്ക് നാട്ടില്‍പ്പോകാന്‍ മാര്‍ഗമില്ലാതാകും. പലരും ഡിസംബര്‍ പുകുതിയാകുമ്പോഴത്തേക്കേ അവധി തീരുമാനിക്കൂ. പ്രത്യേക ബസ്സുകളിലാണ് ഇവരുടെ പ്രതീക്ഷ. ക്രിസ്മസിന് പ്രത്യേക ബസുകള്‍ അനുവദിക്കാറുണ്ടെങ്കിലും വൈകിയാണ് പ്രഖ്യാപിക്കുന്നതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

പതിനഞ്ച് ദിവസം മുമ്പ് മാത്രം ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്ന കര്‍ണാടക ആര്‍.ടി.സി.യില്‍ മുപ്പത് ദിവസംമുമ്പേ ബുക്കിങ് ആരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. നേരത്തേ 30 ദിവസം മുമ്പ് ബുക്ക് ചെയ്യാമായിരുന്നെങ്കിലും സെര്‍വര്‍ തകരാറിലായതിനെത്തുടര്‍ന്ന് എട്ടുമാസമായിട്ട് 15 ദിവസം മുമ്പ് മാത്രമെ ബുക്കുചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ ആഴ്ചയാണ് വീണ്ടും മുപ്പതുദിവസം മുമ്പേ ബുക്കിങ് തുടങ്ങിയെന്ന് അധികൃതര്‍ അറിയിച്ചത്. സ്വകാര്യ ബസുകളിലും ടിക്കറ്റ് ബുക്കിങ് പുരോഗമിക്കുകയാണ്. തിരക്ക് കൂടുതലുള്ള 22, 23, തീയതികളില്‍ സ്വകാര്യബസുകള്‍ അധികനിരക്കാണ് ഈടാക്കുന്നത്. ക്രിസ്മസ് അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളില്‍ നേരത്തേ തന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. പ്രത്യേകതീവണ്ടി അനുവദിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “ക്രിസ്മസ് അവധി: പ്രത്യേകബസ് പ്രതീക്ഷയില്‍ മലയാളികള്‍”

  1. Hello everyone, it’s my first go to see at this
    site, and article is in fact fruitful in support of me, keep up
    posting such articles or reviews.

  2. wonderful issues altogether, you just won a new reader.
    What may you suggest about your put up that you simply made some days in the past?
    Any certain?

  3. Myrna says:

    Hello, always i used to check website posts here early in the morning,
    since i love to gain knowledge of more and more.

  4. I think this is one of the most significant information for me.
    And i’m glad reading your article. But wanna remark on some general things, The web site style is great, the articles is really great : D.
    Good job, cheers

Comments are closed.

Top
x