Currency

താമസസ്ഥലം പങ്കിടുന്ന തൊഴിലാളികൾക്കായി സുരക്ഷാ ക്യാമ്പെയിൻ ആരംഭിച്ചു

സ്വന്തം ലേഖകൻFriday, May 19, 2017 8:11 pm

താമസസ്ഥലം പങ്കിട്ട് ഒന്നിച്ചു താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ക്യാമ്പെയിൻ ആരംഭിച്ചു

മനാമ: ബഹ്രൈനിൽ താമസസ്ഥലം പങ്കിട്ട് ഒന്നിച്ചു താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ക്യാമ്പെയിൻ ആരംഭിച്ചു. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫെൻസ് ആണു ലേബർ ക്യാമ്പുകളിൽ സുരക്ഷാ ക്യാമ്പെയിൻ നടത്തുന്നത്.

എല്ലാ ഗവർണറേറ്റുകളിലും താമസസ്ഥലം പങ്കിട്ടു താമസിക്കുന്നവർക്കു ആവശ്യമായ സുരക്ഷ നിർദേശങ്ങൾ നൽകുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്റ്ററേറ്റ് ഓഫ് സിവിൽ ഡിഫെൻസ് അധികൃതർ രാജ്യത്തെ വിവിധ തൊഴിൽ ക്യാമ്പുകൾ സന്ദർശിക്കുന്നുണ്ട്.

അറബ്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി എന്നീ ഭാഷകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ബോധവത്‌കരണ പ്രസിദ്ധീകരണങ്ങളും, പുകയുടെ സാന്നിധ്യം അറിയുന്നതിനുള്ള ഉപകരണവും തൊഴിലാളികൾക്കു നൽകി വരുന്നതായി അധികൃതർ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x