Currency

തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം റഷ്യന്‍ ഹാക്കിംഗെന്ന് ഹിലരി

സ്വന്തം ലേഖകന്‍Saturday, December 17, 2016 10:57 am

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം റഷ്യയുടെ ഹാക്കിംഗ് ആണെന്ന ആരോപണമുയര്‍ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ രംഗത്ത്. റഷ്യന്‍ പ്രസിഡന്റിന് തന്നോടുള്ള വ്യക്തിപരമായ വിരോധമാണ് ഹാക്കിങ്ങിന് കാരണമെന്നും ഹിലരി പറഞ്ഞു.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം റഷ്യയുടെ ഹാക്കിംഗ് ആണെന്ന ആരോപണമുയര്‍ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ രംഗത്ത്. റഷ്യന്‍ പ്രസിഡന്റിന് തന്നോടുള്ള വ്യക്തിപരമായ വിരോധമാണ് ഹാക്കിങ്ങിന് കാരണമെന്നും ഹിലരി പറഞ്ഞു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയിലുകള്‍ റഷ്യ ഹാക്ക് ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഹാക്കിങ് കാരണമായെന്ന വിമര്‍ശമുയര്‍ന്നെങ്കിലും ഹിലരി അതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇതാദ്യമായി മാന്‍ഹട്ടനില്‍ നടത്തിയ പ്രസംഗത്തിനിടെ റഷ്യ നടത്തിയ ഹാക്കിങ് ആക്രമണമാണ് തന്റെ പരാജയത്തിന് കാരണമെന്ന് ഹിലരി തുറന്നടിച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് തന്നോടുള്ള വ്യക്തിവിദ്വേഷമാണ് ഹാക്കിങ്ങിന് പ്രേരണയായത്. 2011 ല്‍ താന്‍ സ്‌റ്റേറ്റ് സെക്രട്ടറിയായിരിക്കെ റഷ്യയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചിരുന്നു. അതിനെത്തുടര്‍ന്ന് തന്നെ പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്ന പുടിന്‍ നടത്തിയ നേരിട്ടുള്ള ഇടപെടലാണ് ഹാക്കിങ്ങെന്നും ഹിലരി വ്യക്തമാക്കി. തനിക്കോ തന്റെ കാംപയിനെതിരെയോ നടന്ന ആക്രമണമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. രാജ്യത്തിന് തന്നെ നേരെ നടന്ന ആക്രമണമാണിതെന്നും ഹിലരി പറഞ്ഞു.

വ്യത്യസ്ത റിപ്പോര്‍ട്ടുകളിലായി വന്ന കാര്യത്തെ നാം അംഗീകരിക്കണം. റഷ്യന്‍ പ്രസിഡന്റ് വല്‍ദിമിര്‍ പുടിന്‍ നേരിട്ട് സൈബര്‍ ആക്രമണം നടത്തിയിരിക്കുകയാണ്. അത് രാജ്യത്തിന്റെ ജനാധിപത്യത്തിനും സുരക്ഷയ്ക്കും നേരെ നടത്തിയ ആക്രമണമാണ്. രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യവും സുരക്ഷയും ഇതോടെ ഉത്കണ്ഠയോടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും രാജ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്നറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹിലരി ക്ലിന്റണ്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

27 thoughts on “തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം റഷ്യന്‍ ഹാക്കിംഗെന്ന് ഹിലരി”

  1. Wilhemina says:

    Hi! This is my 1st comment here so I just wanted to give a quick shout out and tell
    you I really enjoy reading through your articles. Can you suggest any other blogs/websites/forums that cover the same
    subjects? Appreciate it!

  2. I like the helpful info you provide in your articles.
    I’ll bookmark your blog and check again here frequently.

    I’m quite certain I’ll learn a lot of new stuff right
    here! Best of luck for the next!

  3. Wonderful blog! I found it while browsing on Yahoo News.
    Do you have any tips on how to get listed in Yahoo News?
    I’ve been trying for a while but I never seem
    to get there! Thank you

  4. Do you have any video of that? I’d want to find out
    some additional information.

  5. WOW just what I was searching for. Came here by searching for
    retirement investing advisor

Comments are closed.

Top
x