വിൽപ്പനയ്ക്കെത്തിച്ച ബ്രെഡ്ഡുകളിൽ ലോഹകഷ്ണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോൾസ്, വൂൾവർത്ത്സ് തുടങ്ങിയ സ്റ്റോറുകളിൽ വിറ്റ പതിനേഴോളം ബ്രെഡ്ഡ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു.
സിഡ്നി: വിൽപ്പനയ്ക്കെത്തിച്ച ബ്രെഡ്ഡുകളിൽ ലോഹകഷ്ണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോൾസ്, വൂൾവർത്ത്സ് തുടങ്ങിയ സ്റ്റോറുകളിൽ വിറ്റ പതിനേഴോളം ബ്രെഡ്ഡ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. കോള്‍സിന്റെ വൈറ്റ് റൗണ്ട് റോള്‍സ് സിക്‌സ് പാക്ക്, മൈറ്റി സോഫ്റ്റ് ഹോട്ട് ഡോഗ് സിക്‌സ് പായ്ക്ക്, ഐജിഎ ബേക്കേഴ്‌സിന്റെ ഓവന്‍ റംബര്‍ഗര്‍ റോള്‍ സിക്‌സ് പായ്ക്ക് എന്നിവ തിരിച്ചു വിളിച്ചവയിൽ ഉൾപ്പെടുന്നു.
ന്യൂ സൗത്ത് വെയിൽസ് ഭക്ഷവകുപ്പാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്. ന്യൂ സൗത്ത് വെയില്‍സ്, ക്യാപ്പിറ്റല്‍ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്‌റ്റോറുകളിൽ വിറ്റ ബ്രെഡ്ഡുകളിലായിരുന്നു ലോഹതരികൾ കണ്ടെത്തിയത്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഭക്ഷ്യ കമ്പനികളിലൊന്നായ ഗുഡ്മാന്‍ ഫീല്‍ഡെറിന്റെ ഉല്‍പന്നങ്ങളായ ഹോട്ട് ഡോഗ് റോള്‍സ്, ഹംബര്‍ഗര്‍ ബണ്ണുകള്‍, റൗണ്ട് റോളുകള്‍ എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.
തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.