Currency

ദുബായ് വിസക്ക് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

സ്വന്തം ലേഖകന്‍Friday, February 23, 2018 11:06 am

ദുബായ്: ദുബായ് വിസക്ക് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ദുബായ് താമസ കുടിയേറ്റ വകുപ്പ് വിസ കേന്ദ്രങ്ങള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. ഈ മാസം നാല് മുതലാണ് യുഎഇ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ യുഎഇയിലെ മറ്റു എമിറേറ്റുകള്‍ക്ക് ഈ ഇളവുണ്ടാകില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

ജോലിക്ക് അപേക്ഷിക്കുന്നയാള്‍ വിദേശത്താണെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം താമസിച്ച രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. രാജ്യത്ത് ജോലിതേടിയെത്തുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ലെന്ന് തെളിയിക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന യുഎഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x