വാഹനം ലേലത്തിന് വയ്ക്കും മുമ്പ് ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. റേഞ്ച് റോവര്‍, പോഷെ, മെര്‍സിഡസ്, ബിഎംഡബ്ല്യൂ, മിനി കൂപ്പര്‍, ജാഗ്വാര്‍, അല്‍ഫോ റോമിയോ, ഔഡി, കാഡിലാക് തുടങ്ങിയ പ്രീമിയം വാഹനങ്ങളും മെയ് 25ന് നടക്കുന്ന് ലേലത്തിനുണ്ട്.
ദുബായ്: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഈ മാസം അവസാനം ലേലം ചെയ്യും. 654 വാഹനങ്ങളാണ് ലേലത്തിനുള്ളത്. മെയ് 25നാണ് വാഹനങ്ങളുടെ ലേലം നടക്കുന്നത്. വിവിധ ട്രാഫിക് നിയമലംഘനങ്ങളുടെ പേരില്‍ ദുബായ് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ലേലത്തിനുള്ളത്.
വാഹനം ലേലത്തിന് വയ്ക്കും മുമ്പ് ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. റേഞ്ച് റോവര്‍, പോഷെ, മെര്‍സിഡസ്, ബിഎംഡബ്ല്യൂ, മിനി കൂപ്പര്‍, ജാഗ്വാര്‍, അല്‍ഫോ റോമിയോ, ഔഡി, കാഡിലാക് തുടങ്ങിയ പ്രീമിയം വാഹനങ്ങളും മെയ് 25ന് നടക്കുന്ന് ലേലത്തിനുണ്ട്. ഉടമയ്ക്ക് പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ ലഭിക്കണമെങ്കില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ച് പിഴ തുക മുഴുവന്‍ അടയ്ക്കണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
മൂന്നു മാസത്തിനകം വാഹനം കൈപ്പറ്റുകയും വേണം. ഉടമകള്‍ എത്താത്ത വാഹനങ്ങളാണ് ലേലത്തിന് വയ്ക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പത്രങ്ങളിലും ദുബായ് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.