Currency

കോവിഡ് 19; യു.എ.ഇയില്‍ സി.ബി.എസ്.ഇ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Thursday, March 5, 2020 10:51 am

ദുബായ്: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സ്‌കൂളുകള്‍ അടച്ചാലും യു.എ.ഇയില്‍ സി.ബി.എസ്.ഇ പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം, ചില സ്‌കൂളുകള്‍ ഇന്റേണല്‍ പരീക്ഷകള്‍ റദ്ദാക്കിയിട്ടുണ്ട്. ഞാറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് യു.എ.ഇയിലെ സ്‌കൂളുകള്‍ അടക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. സി.ബി.എസ്.ഇ പ്രത്യേക നിര്‍ദേശം പുറപ്പെടുവിക്കുന്നത് വരെ പത്താം ക്ലാസ്, പ്ലസ്ടു പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്ന് യു.എ.ഇയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകള്‍ വ്യക്തമാക്കി.

പരീക്ഷകള്‍ തുടരാന്‍ യു.എ.ഇ അധികൃതരും സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 26 വരെ സി.ബി.എസ്.ഇയുടെ പരീക്ഷകള്‍ യു എ ഇയില്‍ തുടരും. പരീക്ഷാകേന്ദ്രങ്ങളില്‍ രോഗബാധ പ്രതിരോധിക്കുന്നതിനുള്ള മുന്‍കരുതല്‍ ഉറപ്പാക്കും. അതേസമയം പൊതുപരീക്ഷകള്‍ അല്ലാത്ത മുഴുവന്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x