ദുബായ്: യു.എ.ഇയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ദുബായ് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് രോഗബാധ കണ്ടെത്തിയത്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ ദിവസങ്ങള്‍ക്കു മുമ്പ് ഇറ്റലിയിലേക്ക് യാത്ര ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
മാതാപിതാക്കള്‍ക്കു പുറമെ, കുട്ടിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ഥികളെയും അധ്യാപകരെയും നിരീക്ഷണത്തില്‍ കൊണ്ടുവരുമെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.