ദുബായ്: ദുബായിലെ മുഴുവന്‍ ഫ്രീസോണ്‍ കമ്പനികള്‍ക്ക് ആറുമാസത്തെ വാടക ഇളവ് പ്രഖ്യാപിച്ചു. ഫ്രീസോണ്‍ അതോറിറ്റികള്‍ക്ക് നല്‍കേണ്ട തുകകള്‍ തവണകളായി അടക്കാന്‍ സൗകര്യമൊരുക്കും. വിവിധ ഇന്‍ഷൂറന്‍സ് തുകകള്‍ തിരിച്ച് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക ആഘാതങ്ങള്‍ മറികടക്കാന്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇളവ്.
സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും ഏര്‍പ്പെടുത്തിയ പിഴകള്‍ റദ്ദാക്കും. ഫ്രീസോണിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഈ വര്‍ഷം കരാര്‍ കാലാവധി തീരുന്നതിന് മുമ്പ് പിഴയില്ലാതെ ജോലി മാറാന്‍ അവസരമൊരുക്കും. ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ഫ്രീസോണ്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍മക്തൂമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.