Currency

പുതുവർഷത്തിൽ ഇംഗ്ലണ്ടില്‍ കൗണ്‍സില്‍ നികുതി 100 പൗണ്ട് വരെ വര്‍ധിക്കും

സ്വന്തം ലേഖകൻThursday, December 21, 2017 10:05 pm

ലണ്ടൺ: ഇംഗ്ലണ്ടിൽ ഓരോ വീടുകളുടെയും കൗണ്‍സില്‍ ടാക്‌സില്‍ വര്‍ധന കൊണ്ടുവരാൻ നീക്കം. കമ്മ്യൂണിറ്റീസ് സെക്രട്ടറി സാജിദ് ജാവിദ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം കൗണ്‍സില്‍ നികുതി 5.99 ശതമാനം വരെ കൂടും. കൗണ്‍സില്‍ ടാക്‌സില്‍ ആവറേജ് 107 പൗണ്ടിന്റെ വര്‍ധനവാണ് ഉണ്ടാകും.

സാധാരണ 1591 പൗണ്ട് ബാന്‍ഡ് ഡി കൗണ്‍സില്‍ ടാക്സ് ബില്‍ അടുത്ത വര്‍ഷം 1698 പൗണ്ടായാണു ഉയരുക. പോലീസ് ഫോഴ്‌സുകള്‍ക്ക് മേല്‍ വര്‍ധിച്ച് വരുന്ന സാമ്പത്തിക ഞെരുക്കത്തിന് ആശ്വാസമേകുന്നതിനായി 2018 മുതല്‍ ഓരോ കുടുംബവും 12 പൗണ്ട് അധികമായി നല്‍കണം.

പുതിയ നിര്‍ദ്ദേശം നടപ്പാക്കിക്കഴിഞ്ഞാല്‍ ഓരോ കൗണ്‍സിലുകള്‍ക്കും ലോക്കല്‍ റഫറണ്ടം നടത്താതെ കൗണ്‍സില്‍ ടാക്‌സ് സ്വമേധയാ വര്‍ധിപ്പിക്കാനുമാകുന്നതാണ്. അതിനിടെ നികുതി വര്‍ധനാ നീക്കത്തിനെതിരെ പ്രതിഷേധവുമായി ടാക്സ്പേയേര്‍സ് അലയന്‍സ് രംഗത്തെത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x