Currency

പാര്‍ക്കിങ്ങിന്റെ പേരില്‍ ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ ഉണ്ടാക്കിയ ലാഭം 819 മില്യണ്‍ പൗണ്ട്

സ്വന്തം ലേഖകൻMonday, November 27, 2017 10:06 pm

ഇംഗ്ലണ്ടിലെ 353 ലോക്കല്‍ അഥോറിറ്റികള്‍ 2016-17ല്‍ പാര്‍ക്കിംഗ് ഫീസ് വകയില്‍ പിരിച്ചെടുത്തത് 819 മില്യണ്‍ പൗണ്ട് ആണെന്ന് കണക്കുകൾ.

ലണ്ടൺ: ഇംഗ്ലണ്ടിലെ 353 ലോക്കല്‍ അഥോറിറ്റികള്‍ 2016-17ല്‍ പാര്‍ക്കിംഗ് ഫീസ് വകയില്‍ പിരിച്ചെടുത്തത് 819 മില്യണ്‍ പൗണ്ട് ആണെന്ന് കണക്കുകൾ. മുൻ വര്‍ഷത്തേക്കാള്‍ 10 ശതമാനം അധികമാണിത്. പാര്‍ക്കിംഗ് ചാര്‍ജുകള്‍, പെനാല്‍റ്റി നോട്ടീസുകള്‍, എന്നിവയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നും ചെലവ് കഴിച്ചുള്ള തുകയാണിത്.

ആര്‍എസി ഫൗണ്ടേഷനാണിത് സംബന്ധിച്ച പഠനം നടത്തിയത്. ഈ പണം എന്തിന് വേണ്ടി ചെലവഴിച്ചുവെന്ന് മോട്ടോറിസ്റ്റുകള്‍ തങ്ങളുടെ കൗണ്‍സിലുകളോട് ചോദിക്കേണ്ടിയിരിക്കുന്നുവെന്നും ഫൗണ്ടേഷന്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ വരുമാനം ഈ വകയില്‍ ഉണ്ടാക്കിക്കിയത് ലണ്ടനാണ്. ലണ്ടനില്‍ പാര്‍ക്കിംഗ് വരുമാനത്തിന്റെ കാര്യത്തില്‍ മുന്നില്‍ വെസ്റ്റ്മിന്‍സ്റ്ററാണ്. കഴിഞ്ഞ വര്‍ഷം വെന്‍സ്റ്റ് മിന്‍സ്റ്റര്‍ ഉണ്ടാക്കിയ ലാഭം 73.2 മില്യണ്‍ പൗണ്ടാണ്. തലസ്ഥാനത്തിന് പുറത്ത് മുന്നില്‍ ബ്രൈറ്റന്‍ ആന്‍ഡ് ഹോവ്, മില്‍ട്ടന്‍ കീനെസ്, ബെര്‍മിംഗ്ഹാം എന്നിവയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x