Currency

കോവിഡ് 19: ബഹ്‌റൈനില്‍ 27 പേര്‍ കൂടി സുഖം പ്രാപിച്ചു

സ്വന്തം ലേഖകന്‍Tuesday, April 7, 2020 11:54 am
isolation

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ 27 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 458 ആയി. 56 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. നിലവില്‍ 294 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 47684 പരിശോധനകള്‍ നടന്നു. ഇന്ത്യക്കാരില്‍ കോവിഡ് ബാധിച്ച അഞ്ച് പേര്‍ സുഖം പ്രാപിച്ചതായി ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ, മുന്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ 19 പേരെക്കുടി വിട്ടയച്ചു. ഇതോടെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 526 ആയി. ലബോറട്ടറി പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയാണ് ഇവരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x