
മനാമ: ബഹ്റൈനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും അതുവഴി മേഖലയിലും, ആഗോളതലത്തിലും ബഹ്റൈന്റെ സാമ്പത്തിക ക്ഷമത വർദ്ധിപ്പിക്കണമെന്നും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റെ (ഇഡിബി) ബഹ്റൈൻ ബേ ഓഫീസിൽ നടന്ന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശനിക്ഷേപകരെ ആകർഷിക്കാൻ പോന്ന രാജ്യത്തിൻറെ നയങ്ങൾ ഇവിടേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിക്കാൻ കരണമായിട്ടുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്തിൻറെ സാമ്പത്തികരംഗത്ത് പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്, ഇത് കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് അടുത്ത ഘട്ടത്തിലെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.