
ദുബായ്: സൈക്കിള്‍ ട്രാക്കുകള്‍ തുറക്കാനൊരുങ്ങി ദുബായ്. മുഷ്റിഫ്, മിര്‍ദിഫ്, അല്‍ ഖവനീജ് എന്നീ മൂന്ന് താമസ മേഖലകളിലായി മേഖലകളിലായി ആര്‍ടിഎ 32 കിലോമീറ്റര്‍ ദൂരത്തില്‍ സൈക്കിള്‍ ട്രാക്കുകള്‍ അടുത്ത മാസം ആദ്യം തുറക്കും. 6.7 കോടി ദിര്‍ഹമാണു പദ്ധതി ചെലവ്. അല്‍ ഖവനീജ്, അക്കാദമിക് സിറ്റി എന്നിവിടങ്ങളിലായി സൈക്കിള്‍ സവാരിക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും ഉപയോഗിക്കാനാവുന്ന രണ്ട് പാലങ്ങളും ആര്‍ടിഎ നിര്‍മിക്കുന്നുണ്ട്.
ജനങ്ങളുടെ ആരോഗ്യ സംരക്ഷണാര്‍ഥം എമിറേറ്റില്‍ എല്ലാ മേഖലയിലും സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മ്മിക്കാനാണ് ആര്‍ടിഎ പദ്ധതി. അല്‍ വര്‍ഖ, ജുമൈറ ബീച്ച്, നാദ് അല്‍ ഷെബാ, എക്സ്പോ 2020 വേദി, ഡൗണ്‍ടൗണ്‍, ജബല്‍ അലി, അല്‍ ഖൂസ്, അല്‍ കരാമ, ഊദ് മേത്ത, ഹോര്‍ അല്‍ അനസ്, അല്‍ ഖിസൈസ്, അല്‍ ബര്‍ഷ എന്നിവിടങ്ങളിലാണു പുതിയ ട്രാക്ക് നിര്‍മാണം. 2021ല്‍ ദുബായില്‍ ആകെ സൈക്കിള്‍ ട്രാക്കുകള്‍ 500 കിലോമീറ്ററിലാകുമെന്ന് അല്‍ തായര്‍ പറഞ്ഞു.
എമിറേറ്റില്‍ ഇതുവരെ ആര്‍ടിഎ 218 കിലോമീറ്റര്‍ ദൂരത്തിലാണ് ആര്‍ടിഎ സൈക്കിള്‍ ട്രാക്ക് നിര്‍മ്മിച്ചത്. 2018 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 234 കിലോമീറ്റര്‍ കൂടി നിര്‍മിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.